തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കു നടക്കുന്ന തിരഞ്ഞെടുപ്പിന് ഇത് വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാത്തവർക്ക് അവസരം...2015 ലെ വോട്ടര്‍ പട്ടിക പുതുക്കാനുള്ള നടപടികളാണ് തുടങ്ങിയത്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കു നടക്കുന്ന തിരഞ്ഞെടുപ്പിന് ഇത് വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാത്തവർക്ക് അവസരം. 2015 ലെ വോട്ടര്‍ പട്ടിക പുതുക്കാനുള്ള നടപടികളാണ് തുടങ്ങിയത് .
പട്ടികയില്‍ പേര് ചേര്‍ക്കാത്തവർക്ക് അതിനായി നാളെ മുതല്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. നാളെ മുതൽ 16 വരെ കമ്മിഷന്റെ www.lsgelection.kerala.gov.in എന്ന വെബ്്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം... മാര്‍ച്ച് 16 വൈകുന്നേരം 5 മണിവരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം
അപേക്ഷകളുടെയും ആക്ഷേപങ്ങളുടെയും ഹിയറിങ് 23ന് മുൻപു പൂർത്തിയാക്കും. മുൻപ് അപേക്ഷ സമർപ്പിച്ചിട്ട് ഹിയറിങിന് പങ്കെടുക്കാത്തവർക്കും ഈ കാലയളവിൽ ഹിയറിങ്ങിനെത്താം. 25ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് 2019-ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തതിന് പിന്നാലെയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
തദ്ദേശസ്വയംഭരണസ്ഥാപന തെരഞ്ഞെടുപ്പിനായി 2015-ലെ വോട്ടര്‍പട്ടിക ഉപയോഗിക്കാം എന്നായിരുന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റേയും സംസ്ഥാന സര്‍ക്കാരിന്‍റേയും നിലപാട്. എന്നാല്‍ ഈ നിലപാട് ചോദ്യം ചെയ്ത് യുഡിഎഫ് കേരള ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
2019- ലോക്സഭാ തെരഞ്ഞെടുപ്പ് സമീപകാലത്താണ് കഴിഞ്ഞതെന്നും ഈ പട്ടിക ഉപയോഗിക്കുകയാണ് വേണ്ടതെന്നും മറിച്ച് 2015-ലെ പട്ടിക പുതുക്കുന്നത് ജനങ്ങള്‍ക്ക് ഇരട്ടി ബുദ്ധിമുട്ട് സൃഷ്ടിക്കും എന്നുമായിരുന്നു യുഡിഎഫിന്‍റെ വാദം.
യുഡിഎഫിന്‍റെ ഹര്‍ജി പരിഗണിച്ച കേരള ഹൈക്കോടതി 2019-ലെ പട്ടിക ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തിക്കൂടെയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറോട് ചോദിക്കുകയും തുടര്‍ന്ന് ഈ രീതിയില്‍ വിധി പുറപ്പെടുവിക്കുകയുമായിരുന്നു.
https://www.facebook.com/Malayalivartha