യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂര്‍ അറസ്റ്റില്‍; കള്ളപ്പണം വെളിപ്പിച്ചെന്ന കേസില്‍ കഴിഞ്ഞ ദിവസം രാത്രിയോടെ റാണാ കപൂറിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു; വഴിവിട്ട് വായ്പകളനുവദിച്ചതാണ് ബാങ്കിനെ തകര്‍ത്തതെന്ന് റിസര്‍വ്ബാങ്ക് ;കഴിഞ്ഞ വ്യാഴാഴ്ചയാണ് യെസ് ബാങ്കിന്റെ നിയന്ത്രണം റിസര്‍വ് ബാങ്ക് ഏറ്റെടുത്തത്

15 മണിക്കൂറുകള്‍ നീണ്ട എന്‍ഫോഴ്‌സമെന്റ് ചോദ്യം ചെയ്യലിനൊടുവില്‍ യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂര്‍ അറസ്റ്റില്‍. കള്ളപ്പണം വെളിപ്പിച്ചെന്ന കേസില്‍ കഴിഞ്ഞ ദിവസം രാത്രിയോടെ റാണാ കപൂറിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. വഴിവിട്ട് വായ്പകളനുവദിച്ചതാണ് ബാങ്കിനെ തകര്‍ത്തതെന്ന് റിസര്‍വ്ബാങ്ക് കണ്ടെത്തിയിരുന്നു.
സ്വകാര്യ സ്ഥാപനത്തിന് വഴിവിട്ട് വായ്പ അനുവദിച്ചതിന് പിന്നാലെ റാണയുടേയും ഭാര്യയുടേയും അക്കൗണ്ടിലേക്ക് കോടികള്‍ എത്തിയതിന്റെ രേഖ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ലഭിച്ചതായാണ് വിവരം. കഴിഞ്ഞ വ്യാഴാഴ്ചയാണ് യെസ് ബാങ്കിന്റെ നിയന്ത്രണം റിസര്‍വ് ബാങ്ക് ഏറ്റെടുത്തത്.
കപൂറിന്റെ കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള ഡൂയിറ്റ് അര്‍ബന്‍ വെഞ്ച്വേഴ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് ദീവാന്‍ ഹൗസി്ംങ് ഫിനാന്‍സ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ ബാങ്കിംങ് ഇതര സ്ഥാപനത്തില്‍ നിന്ന് 600 കോടിയുടെ വായ്പ കിട്ടിയതിനെക്കുറിച്ചാണ് അന്വേഷണം നടക്കുന്നത്. ദീവന്‍ ഹൗസിംങ് ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ യെസ് ബാങ്കിന് 3000 കോടി യോളം രൂപ വായ്പ ഇനത്തില്‍ നല്‍കാനുള്ള സമയത്തായിരുന്നു ഇത്തരത്തില്‍ വായ്പ കിട്ടിയത്. 2019 ജനുവരി വരെ യെസ് ബാങ്കിന്റെ മാനേജിംങ് ഡയറക്ടറായിരുന്നു കപൂര്‍. റാണ കുപറിന്റെ ബിന്ദു ഡയറക്ടറായ കമ്പനിയാണ് ഡൂയിറ്റ് അര്‍ബന്‍ വെഞ്ച്വേഴ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. 2012 ലാണ് ഈ കമ്പനി നിലവില്‍വന്നത്. ഇവരുടെ രണ്ട് മക്കളും ഈ കമ്പനിയുടെ ഡയറക്ടര്‍മാരായി. ഇങ്ങനെയൊക്കെയാണെങ്കിലും ഈ കമ്പനിയില്‍ ജീവനക്കാരില്ല. എന്നാല്‍ 2019 മാര്‍ച്ച് വരെ കമ്പനി 48 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കണക്കാക്കുന്നത്.
വലിയ സാമ്പത്തിക പ്രതിസന്ധിയില്‍പെട്ടതിനെ തുടര്‍ന്ന യെസ് ബാങ്കിന്റെ നിയന്ത്രണം റിസര്‍വ് ബാങ്ക് ഏറ്റെടുത്തിരുന്നു. ഇടപാടുകാര്‍ക്ക് 50,000 രൂപ മാത്രമെ പിന്‍വലിക്കാന്‍ കഴിയുവെന്ന നിയന്ത്രണവും ഇതേ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്നു. എസ്ബിഐയും എല്‍ഐസിയും ചേര്‍ന്ന് യെസ് ബാങ്കിന്റെ 49 ശതമാനം ഓഹരികള്‍ വാങ്ങുമെന്നും റിപ്പോര്‍ട്ടുണ്ട്. റാണ കപൂറിന്റെ താമസ സ്ഥലമായ സമുദ്ര മഹലില്‍ നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു.
https://www.facebook.com/Malayalivartha