അത്തരം സ്ത്രീകളുടെ നേട്ടങ്ങൾ ആഘോഷിക്കുന്നതും അവരിൽ നിന്നു പഠിക്കുന്നതും നമുക്ക് തുടരാം; സമൂഹമാധ്യമ അക്കൗണ്ടുകൾ വനിതകൾക്കു വിട്ടു നൽകി പ്രധാന മന്ത്രി നരേന്ദ്ര മോദി

സമൂഹമാധ്യമ അക്കൗണ്ടുകൾ വനിതകൾക്കു വിട്ടു നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. വനിതാ ദിനത്തോട് അനുബന്ധിച്ചാണ് ഈ നടപടി. ഉന്നത നേട്ടങ്ങൾ കൈവരിച്ച ഏഴ് വനിതകൾ തങ്ങളുടെ ജീവിത യാത്ര തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവയ്ക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. രാവിലെ 10.30 ഓടെയായിരുന്നു എല്ലാവർക്കും വനിതാ ദിനാശംസകൾ നേർന്നു കൊണ്ടു മോദി ട്വീറ്റ് ചെയ്തത്. കുറച്ചു ദിവസങ്ങൾക്കു മുൻപ് അറിയിച്ചതു പോലെ താൻ സൈൻ ഓഫ് ചെയ്യുകയാണെന്നും ഈ ദിവസം ഏഴ് വനിതകൾ അവരുടെ നേട്ടങ്ങൾ പങ്കുവയ്ക്കുകയും ഒരുപക്ഷേ നിങ്ങളോടു സംവദിക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
മികച്ച നേട്ടം കൈവരിച്ച വനിതകൾ ഇന്ത്യയുടെ എല്ലാ ഭാഗത്തും ഉണ്ട് . ‘ഈ സ്ത്രീകൾ വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം നടത്തിയിട്ടുണ്ട്. അവരുടെ പോരാട്ടങ്ങളും അഭിലാഷങ്ങളും ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നുവെന്നും അത്തരം സ്ത്രീകളുടെ നേട്ടങ്ങൾ ആഘോഷിക്കുന്നതും അവരിൽ നിന്നു പഠിക്കുന്നതും നമുക്ക് തുടരാമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു തന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ സമൂഹത്തിനു പ്രചോദനമാകുന്ന സ്ത്രീകൾക്ക് കൈമാറുമെന്ന് മോദി അറിയിച്ചതും.
https://www.facebook.com/Malayalivartha