അനാഥരായി തെരുവില്‍ നിന്ന് കരയുന്ന കുട്ടികളുടെ മുഖത്ത് നോക്കിയ ശേഷവും ഹിന്ദു മുസ്‍ലിം എന്ന വേര്‍തിരിവ് നിങ്ങള്‍ക്ക് മനസില്‍ കാണാന്‍ പറ്റുന്നുണ്ടെങ്കില്‍ അത് മനുഷ്യത്വത്തിന്‍റെ അന്ത്യമാണ്; പൊട്ടിത്തെറിച്ച് ശിവസേന

ദില്ലിയിലുണ്ടായ ആക്രമണങ്ങൾക്കെതിരെ ശിവസേന. കാലന് പോലും രാജി വച്ച് പോകാന്‍ തോന്നുന്ന രീതിയിലുള്ള അക്രമ സംഭവങ്ങളായിരുന്നു വടക്കുകിഴക്കന്‍ ദില്ലിയിലുണ്ടായത് എന്ന് അദ്ദേഹം പറഞ്ഞു. നിഷ്കളങ്കരായ ഹിന്ദു മുസ്‍ലിം കുട്ടികള്‍ അനാഥരായിയെന്നും ഹൃദയം തകര്‍ക്കുന്ന രീതിയിലുള്ള അക്രമങ്ങള്‍ അരങ്ങേറിയെന്നും അദ്ദേഹം പറഞ്ഞു. ദില്ലി കലാപത്തിന്‍റെ മുഖമായി ലോക വ്യാപകമായി പങ്കുവച്ച മുദ്ദാസാര്‍ ഖാന്‍റെ മകന്‍റെ ചിത്രം നെഞ്ച് പിളര്‍ക്കുന്നതാണെന്നും ശിവസേന മുഖപത്രമായ സാമ്നയില്‍ പറഞ്ഞു.
പിതാവിന്‍റെ മൃതദേഹത്തിന് സമീപത്ത് നിന്നു കരയുന്ന ആണ്‍കുട്ടിയുടെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ കണ്ടു . ആരാണ് 50 പേരുടെ ജീവനെടുത്ത അക്രമത്തിന് പിന്നിലുള്ളത് എന്നദ്ദേഹം ആരാഞ്ഞു . 50 എന്നത് ഒരു നമ്പര്‍ മാത്രമാണെന്നും യഥാര്‍ത്ഥ മരണ സംഖ്യ ഇതിനേക്കാള്‍ എത്രയോ മുകളിലാണെന്നും അദ്ദേഹം വ്യക്തമാക്കി . അഞ്ഞൂറോളം പേരായിരുന്നു മാരകമായി പരിക്കേറ്റത് . അനാഥരായി തെരുവില്‍ നിന്ന് കരയുന്ന കുട്ടികളുടെ മുഖത്ത് നോക്കിയ ശേഷവും ഹിന്ദു മുസ്‍ലിം എന്ന വേര്‍തിരിവ് നിങ്ങള്‍ക്ക് മനസില്‍ കാണാന്‍ പറ്റുന്നുണ്ടെങ്കില്‍ അത് മനുഷ്യത്വത്തിന്‍റെ അന്ത്യമാണെന്നും ശിവസേന കുറ്റപ്പെടുത്തുന്നു. മുദ്ദാസര്‍ ഖാനെയോ, അന്‍കിത് ശര്‍മ്മയേയോ രക്ഷിക്കാന്‍ ദൈവത്തിന് സാധിച്ചില്ലെന്നും ശിവസേന മുഖപത്രമായ സാമ്നയിൽ പറയുന്നു.
https://www.facebook.com/Malayalivartha