യുപിയില്‍ അമ്മയും പെണ്‍മക്കളും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

യുപിയില്‍ അമ്മയെയും രണ്ട് പെണ്‍മക്കളും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ സോനഭദ്രയില്‍ മീര(30) അവരുടെ മക്കളായ രഞ്ജന (5), സഞ്ജന (1.5) എന്നിവരാണ് മരിച്ചത്. ഇവരുടെ വീടിന് സമീപത്തുള്ള കിണറ്റില്‍നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
മീരയുടെ ഭര്‍ത്താവ് ഓട്ടോ ഡ്രൈവറാണ്. ശനിയാഴ്ച രാത്രി താന്‍ വീട്ടിലെത്തിയപ്പോള്‍ ഭാര്യയെയും മക്കളെയും കാണാനില്ലായിരുന്നുവെന്നും തുടര്‍ന്നു നടത്തിയ തെരച്ചിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.
https://www.facebook.com/Malayalivartha