കേരള മുന്‍ ഗവര്‍ണറും മുന്‍ കേന്ദ്ര നിയമമന്ത്രിയുമായിരുന്ന എച്ച്.ആര്‍ ഭരദ്വാജ് അന്തരിച്ചു; 83 വയസായിരുന്നു; ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം ;ശവസംസ്കാരം തിങ്കളാഴ്ച വൈകുന്നേരം നാല് മണിക്ക്

ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണമെന്ന് കുടുംബം അറിയിച്ചു. 2012-2013 കാലയളവില്‍ കേരള ഗവര്‍ണറായിരുന്ന ഭരദ്വാജ് 2009 മുതല്‍ 2014 വരെ കര്‍ണാടക ഗവര്‍ണറുമായിരുന്നു.
കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയെ ഖനി-ഇരുമ്പയിര് കേസില്‍ 2014 ല്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ ഭരദ്വാജ് അനുമതി നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു. സ്വതന്ത്ര ഇന്ത്യയില്‍ അശോക് കുമാര്‍ സെന്നിന് ശേഷം ഏറ്റവും കൂടുതല്‍ കാലം നിയമവകുപ്പ് കൈകാര്യം ചെയ്തത് ഭരദ്വാജ് ആയിരുന്നു
കോണ്‍ഗ്രസ് നേതാവായിരുന്ന ഭരദ്വാജ് 1982 ല്‍ രാജ്യസഭയിലെത്തിയതോടെയാണ് പാര്‍ലമെന്ററി ജീവിതം ആരംഭിക്കുന്നത്. 1984 മുതല്‍ 89 വരെ നിയമകാര്യ സഹമന്ത്രിയായ അദ്ദേഹം ഒന്നാം മന്‍മോഹന്‍സിംഗിന്റെ ഒന്നാം യു.പി.എ സര്‍ക്കാരിലും നിയമമന്ത്രിയായിരുന്നു.കേരളചരിത്രത്തിൽ ആദ്യമായി നയപ്രഖ്യാപനം നടത്തിയ ആക്ടിങ് ഗവർണ്ണറുമാണ് ഭരദ്വാജ്.
ഇന്ദിരാഗാന്ധിയുമായുള്ള അടുത്ത ബന്ധമാണ് രാഷ്ട്രീയപ്രവേശത്തിന് വഴിയൊരുക്കിയത്. 1982-ൽ ആദ്യമായി രാജ്യസഭാംഗമായി. എന്നാൽ, ഒരിക്കലും പൊതുതിരഞ്ഞെടുപ്പ് വിജയത്തിലൂടെ ലോക്‌സഭയിലോ നിയമസഭയിലോ എത്തിയിട്ടില്ല.
ഒന്നാം യു.പി.എ. സർക്കാരിലാണ് കാബിനറ്റ് മന്ത്രിപദം ലഭിക്കുന്നത്. 2009-ലെ പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സഖ്യസർക്കാർ വീണ്ടും അധികാരത്തിലെത്തിയെങ്കിലും നിയമമന്ത്രിപദവി ഭരദ്വാജിന് നഷ്ടമായി. അദ്ദേഹത്തെ കർണാടകത്തിലേക്ക് ഗവർണറായി അയച്ചു. യെദ്യൂരപ്പ മുഖ്യമന്ത്രിയായിരുന്ന കാലത്ത്, കർണാടകത്തിൽ ഗവർണർ ഭരദ്വാജിന്റെ നടപടികൾ ചില വിവാദങ്ങൾക്കും ഇടയാക്കി. ബൊഫോഴ്സ് കേസിൽ ആയുധഇടപാടുകാരൻ ഒട്ടാവിയോ ക്വത്റോച്ചിയുമായുള്ള ബന്ധത്തിന്റെ പേരിലും പഴികേട്ടു.
ഗവർണർസ്ഥാനത്തുനിന്ന് വിരമിച്ചതോടെ സജീവരാഷ്ട്രീയത്തിൽനിന്ന് അകന്നുകഴിയുകയായിരുന്നു. എന്നാൽ, കോൺഗ്രസ് ഹൈക്കമാൻഡിനെതിരേ രൂക്ഷവിമർശമുയർത്താൻ അദ്ദേഹം മടിച്ചില്ല. പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ നിലവിലുള്ള നേതൃത്വത്തിന് ശേഷിയില്ലെന്ന് ഭരദ്വാജ് തുറന്നടിച്ചു.
ശവസംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് നിഘംബോധ് ഘട്ട് ശ്മശാനത്തിൽ നടക്കുമെന്ന് മകൻ അരുൺ ഭരദ്വാജ് പറഞ്ഞു. ഭാര്യയും രണ്ടുപെൺമക്കളുമുണ്ട്. ഭരദ്വാജിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് എന്നിവർ അനുശോചിച്ചു.
https://www.facebook.com/Malayalivartha