ഏപ്രില്‍ മൂന്നുവരെ ഒരുമാസത്തേയ്ക്കാണ് യെസ് ബാങ്കിനുമേല്‍ ആര്‍ബിഐ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നതെങ്കിലും മൊറട്ടോറിയം ശനിയാഴ്ചയോടെ നീക്കിയേക്കും

ഏപ്രില്‍ മൂന്നുവരെ ഒരുമാസത്തേയ്ക്കാണ് യെസ് ബാങ്കിനുമേല്‍ ആര്‍ബിഐ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നതെങ്കിലും മൊറട്ടോറിയം ശനിയാഴ്ചയോടെ നീക്കിയേക്കും എന്ന് റിപ്പോർട്ട് .. നിയന്ത്രണത്തെ തുടർന്ന് ബാങ്കിന്റെ എടിഎം, ഇന്റര്‍നെറ്റ് ബാങ്കിങ്, യുപിഐ സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറായിരുന്നു....
മൊറട്ടോറിയം നീക്കം ചെയുന്നത് എസ് ബി ഐ അനുവദിക്കുന്ന മൂലധനത്തെ ആശ്രയിച്ചിരിക്കുമെന്നും റിസര്‍വ് ബാങ്ക് നിയമിച്ച അഡ്മിനിസ്‌ട്രേറ്റര്‍ പ്രശാന്ത് കുമാര്‍ വ്യക്തമാക്കി....... പണം ലഭിച്ചാൽ മാർച്ച് 14 ഓടെ നിയന്ത്രണം പിൻവലിക്കും
യെസ് ബാങ്കിന്റെ നിലനില്‍പ്പ് സാമ്പത്തിക മേഖലയെ സംബന്ധിച്ചെടുത്തോളം നിര്‍ണായകമാണെന്നും 2,450 കോടി രൂപ ഉടനെ നിക്ഷേപിക്കേണ്ടിവരുമെന്നും എസ്ബിഐ ചെയര്‍മാന്‍ രജനീഷ് കുമാര്‍ പറഞ്ഞതായാണ് റിപ്പോർട്ട്
മാര്‍ച്ച് അഞ്ചിന് പ്രഖ്യാപിച്ച കാർഡ് പദ്ധതിപ്രകാരം യെസ് ബാങ്കിന്റെ അംഗീകൃത മൂലധനം 600 കോടിയില്‍നിന്ന് 5000 കോടി രൂപയായി വര്‍ധിപ്പിക്കുകയും കൊടുത്തുതീര്‍ത്ത മൂലധനം 4,800 കോടി രൂപയായി ഉയര്‍ത്തുകയും ചെയ്യും
https://www.facebook.com/Malayalivartha