സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥയായ മലയാളി വീട്ടമ്മയെയും മകളെയും മുൻകാമുകൻ കുത്തികൊലപ്പെടുത്തി; പകയ്ക്ക് പിന്നിൽ കാമുകനെ അവഗണിച്ച് മറ്റൊരാളുമായി സ്മൃത അടുത്തതിലുള്ള പക

ഫ്‌ളാറ്റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന മലയാളി വീട്ടമ്മയും മകളും കൊല്ലപ്പെട്ട നിലയിൽ. ഡൽഹിയിലെ അശോക് നഗറിലെ വസുന്ധര എൻക്ലേവിലെ ഫ്ലാറ്റിലാണ് കൊച്ചി സ്വദേശിനി സുമിത വത്സ്യ, മകൾ സ്മൃത വത്സ്യ എന്നിവരെ കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മകളുടെ കാമുകൻ വിക്രാന്ത് നാഗറെ പോലീസ് അറസ്റ്റ് ചെയ്തു. കൊലയ്ക്ക് പിന്നിൽ ഇയാളുടെ സഹായിയും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥയായ സുമിതയും ഇവന്റ് മാനേജ്മെന്റ് കമ്പനിയിലെ ജോലിക്കാരിയായ മകൾ സ്മൃതയും ഫ്ലാറ്റിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഞായറാഴ്ച രാത്രി വിക്രാന്തും മറ്റൊരാളും ഇവരുടെ ഫ്ലാറ്റില്‍ എത്തിയിരുന്നെന്ന് അയൽക്കാർ പോലീസിനു മൊഴിനൽകി. വിക്രാന്തും സ്മൃതയും തമ്മില്‍ ഈയിടെ അകന്നിരുന്നെന്ന് സുഹൃത്തുക്കളും പറഞ്ഞു. തിങ്കളാഴ്ച രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് രക്തത്തിൽ കുളിച്ചുകിടന്ന ഇരുവരെയും കണ്ടെത്തിയത്.
ജയ്‍പുര്‍ റൂറല്‍ എസ്.പി. ശങ്കര്‍ ദത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വൈകീട്ടോടെ രാജസ്ഥാനിലെ ജയ്‍പുരിലേക്ക് ബസില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച വിക്രാന്തിനെ പിടികൂടിയത്. ഇയാളുടെ സഹായിക്കായി തിരച്ചിൽ തുടരുകയാണ്. ഫ്‌ലാറ്റില്‍ എത്തിയ വിനയ്യും സഹായിയും സുമിതയെയും സ്മൃതയെയും കുത്തികൊലപ്പെടുത്തുകയായിരുന്നു. ഇതിനു ശേഷം സുമിതയുടെ കാറിലാണ് ഇരുവരും രക്ഷപ്പെട്ടത്. എന്നാല്‍ കാര്‍ ഫ്‌ലാറ്റിനു സമീപത്തെ ബാരിക്കേഡില്‍ ഇടിക്കുകയും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. സിസിടവി ദൃശ്യങ്ങള്‍ പരിശോധിച്ചതിനു ഒടുവിലാണ് വിനയ്യെ അറസ്റ്റു ചെയ്തത്. സുമിത സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥയും മകള്‍ സ്മൃത ഇവന്റ് മാനേജ്മെന്റ് കമ്പനിയിലെ ജോലിക്കാരിയുമാണ്. ഇരുവരും ഫ്ളാറ്റില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഇന്നലെ രാവിലെ ജോലിക്കാരി വീട്ടിലെത്തിയപ്പോള്‍ ഇരുവരും മരിച്ചുകിടക്കുയായിരുന്നു. ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
സുമിതയുടെയും സ്മൃതിയുടെയും കൊലപാതകത്തിനു പിന്നിലുള്ള യഥാര്‍ത്ഥ കാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, വിനയിയും സ്മൃതിയും തമ്മില്‍ പ്രണയത്തിലായിരുന്നു. അടുത്തിടെ ഇവര്‍ ബന്ധം വേര്‍പിരിഞ്ഞു. ഇതിന്റെ വൈരാഗ്യത്തിലാകാം വിനയ് ഇവരെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ നിഗമനം. ഭര്‍ത്താവിന്റെ മരണ ശേഷം സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥയായ സുമിതയും ഇവന്റ് മാനേജ്മെന്റ് കമ്പനിയിലെ ജോലിക്കാരിയുമായ സ്മൃതയും ഫ്ളാറ്റില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹംനാളെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഡല്‍ഹിക്കടുത്ത് നോയ്ഡയില്‍ ഒരു സന്നദ്ധ സംഘടനയില്‍ പ്രവര്‍ത്തിക്കുകയാണ് സുമിത.
കൊച്ചിയിലെ പരേതനായ സ്റ്റീഫന്‍ പിന്‍ഹെറോയുടെയും മോണിക്കയുടെയും മകളാണ്. ഹോട്ടല്‍ മാനേജ്‌മെന്റ് പഠനം പൂര്‍ത്തിയാക്കിയ സ്മൃത പരിശീലനം നടത്തിവരികയായിരുന്നു. സുമിതയുടെ ഭര്‍ത്താവ് രാജേഷ് വാട്‌സ്യ വര്‍ഷങ്ങള്‍ക്കുമുമ്പ് മരിച്ചിരുന്നു. ഇവര്‍ വര്‍ഷങ്ങളായി ഡല്‍ഹിയിലാണ് താമസം. നാടുമായി വലിയ ബന്ധം പുലര്‍ത്തിയിരുന്നില്ല. തന്നെ അവഗണിച്ചതിലുള്ള ദേഷ്യമാണ് കൊലയ്ക്ക് കാരണമായതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞതായാണ് സൂചന. കൂടുതൽ കാര്യങ്ങൾ ചോദ്യം ചെയ്യലിൽ വ്യക്തമാകാനുണ്ട്.
https://www.facebook.com/Malayalivartha

























