സോണിയക്ക് രാജിക്കത്ത് നല്‍കി പിന്നാലെ അമിത് ഷായ്‌ക്കൊപ്പം ഒരേ കാറില്‍ സിന്ധ്യ ബിജെപിയിലേക്ക്; മധ്യപ്രദേശിലെ കോണ്‍ഗ്രസിന്റെ യുവനേതാക്കളിലെ പ്രമുഖനും രാഹുല്‍ ഗാന്ധിയുടെ വലംകൈയുമായ ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ചു; കോൺഗ്രസ് പ്രതിസന്ധിയിൽ

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് പ്രതിസന്ധിയില്‍. മധ്യപ്രദേശിലെ കോണ്‍ഗ്രസിന്റെ യുവനേതാക്കളിലെ പ്രമുഖനും രാഹുല്‍ ഗാന്ധിയുടെ വലംകൈയുമായ ജ്യോതിരാദിത് സിന്ധ്യ രാജിവെച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് രാജിക്കത്തയച്ചുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പ്രധാനമന്ത്രിയുമായി സിന്ധ്യ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് രാജി സമര്‍പ്പിച്ചത്. ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കൊപ്പം ഒരേ കാറിലാണ് സിന്ധ്യ, മോദിയെ കാണാനെത്തിയതും തിരികെ പോയതും. എന്നാല്‍ ഇരുവരും മാധ്യമങ്ങളോട് ഇതുവരേയും പ്രതികരിച്ചിട്ടില്ല. സിന്ധ്യയ്ക്ക് ബിജെപി കേന്ദ്രമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തുവെന്ന സൂചനയുണ്ട്.
മധ്യപ്രദേശ് സര്‍ക്കാര്‍ അട്ടിമറി നീക്കത്തിനിടെ ബിജെപി അടിയന്തര യോയോഗം വിളിച്ചു. ഭോപ്പാലില്‍ നടക്കുന്ന യോഗത്തില്‍ മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനടക്കുള്ള നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ ചൗഹാന്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ യുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനിടെ, ബിജെപി നേതാവ് നരോത്തം മിശ്ര ഇന്ന് രാവിലെ സിന്ധ്യയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തുക്കൊണ്ട് പ്രസ്താവന നടത്തിയിരുന്നു. സിന്ധ്യ വലിയ നേതാവാണെന്നും അദ്ദേഹത്തെ ബിജെപിയിലുള്ള എല്ലാവരും സ്വീകരിക്കുമെന്നും നരോത്തം മിശ്ര വ്യക്തമാക്കി. സിന്ധ്യയെ മധ്യപ്രദേശിലെ ബിജെപി മുന്‍ മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന്‍ ബിജെപിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
അതിനിടെ, മധ്യപ്രദേശില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിത്തുടരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിനുള്ളിലും പൊട്ടിത്തെറി രൂക്ഷമാകുകയാണ്. തന്നെ അനുകൂലിക്കുന്ന എംഎല്‍എമാരെ സിന്ധ്യ ബംഗളൂരുവിലേക്ക് മാറ്റിയിരുന്നു. മധ്യപ്രദേശ് സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കി 6 മന്ത്രിമാര്‍ ഉള്‍പ്പടെ 20 എല്‍എഎമാരെയാണ് ബംഗലുരുവിലേക്ക് മാറ്റിയിട്ടുണ്ട്. സിന്ധ്യയുടെ പുതിയ നീക്കങ്ങളുടെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് അടിയന്തര ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. കമല്‍ നാഥിന്റെ വസതിയിലും ദില്ലിയിലും ചര്‍ച്ച തുടരുകയാണ്. അടിയന്തര മന്ത്രിസഭ, പാര്‍ട്ടി യോഗങ്ങള്‍ വിളിച്ച മുഖ്യമന്ത്രി കമല്‍നാഥ് മധ്യപ്രദേശ് പി സി സി അധ്യക്ഷ സ്ഥാനവും, രാജ്യസഭ സീറ്റും സിന്ധ്യക്ക് വാഗ്ദാനം ചെയ്തതായി സൂചനയുണ്ട്. എന്നാല്‍, അനുനയിപ്പിച്ച് ഒപ്പം നിര്‍ത്താനുള്ള കോണ്‍ഗ്രസ് ശ്രമങ്ങളോട് മുഖം തിരിച്ച് നില്‍ക്കുകയാണ് സിന്ധ്യ. പിസിസി അധ്യക്ഷ പദവിക്കൊപ്പം രാജ്യസഭ സീറ്റും നല്‍കാമെന്ന് വാഗ്ദാനങ്ങളെല്ലാം അദ്ദേഹം നിരസിച്ചതായാണ് നിലവില്‍ ലഭിക്കുന്ന വിവരം.
സംസ്ഥാനത്ത് നിയമസഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയത്തിനായി തന്ത്രങ്ങള്‍ മെനയുന്നതിലും വിജയത്തിലേക്കെത്തിക്കുന്നതിലും നിര്‍ണായക സാന്നിധ്യമായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ. മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടെങ്കിലും അവസാന നിമിഷത്തില്‍ മുതിര്‍ന്ന നേതാക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി കമല്‍നാഥിന് മുഖ്യമന്ത്രി സ്ഥാനം നല്‍കുന്നതിനെ അനുകൂലിക്കേണ്ടിയും വന്നു സിന്ധ്യയ്ക്ക്. 15 മാസത്തെ കോണ്‍ഗ്രസ് ഭരണത്തിനിടയിലും സിന്ധ്യയുടെ പലനീക്കങ്ങളെയും സംസ്ഥാനത്തെ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കളായ ദിഗ്വിജയ് സിംഗും കമല്‍ നാഥും ചേര്‍ന്ന് തടയുകയായിരുന്നു.
സംസ്ഥാന രാഷ്ട്രീയത്തിലെ പ്രശ്‌നങ്ങളിലും അര്‍ഹതപ്പെട്ട സ്ഥാനങ്ങള്‍ ലഭിക്കുന്നതിന് വേണ്ടിയും ഇടപെടണമെന്ന് നേരത്തെ സിന്ധ്യ ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അനുകൂല നടപടികളുണ്ടായില്ല. ഇതിന് പിന്നാലെയാണ് രാജിവച്ചും ബിജെപിയിലേക്ക് കളംമാറ്റിച്ചവിട്ടാനും സിന്ധ്യയൊരുങ്ങുന്നത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള യുവ നേതാക്കളുടെ വിംഗില്‍ ഉള്‍പ്പെട്ട ജ്യോതിരാദിത്യ സിന്ധ്യ കളംമാറ്റിച്ചവിട്ടിയാല്‍ കോണ്ഡഗ്രസിലെ സംബന്ധിച്ച് വലിയ തിരിച്ചടിയാകും ഉണ്ടാകുക.
https://www.facebook.com/Malayalivartha

























