കര്‍ണാടകത്തില്‍ നാലുപേര്‍ക്ക് കൊറോണ വൈറസ് ബാധ; പുതിയ മൂന്ന് കേസുകളാണ് ചൊവ്വാഴ്ച റിപ്പോര്‍ട്ടു ചെയ്തത്

കര്‍ണാടകത്തില്‍ നാലുപേര്‍ക്ക് കൊറോണ വൈറസ് ബാധ. പുതിയ മൂന്ന് കേസുകളാണ് ചൊവ്വാഴ്ച റിപ്പോര്‍ട്ടു ചെയ്തതെന്നും കര്‍ണാടക ആരോഗ്യമന്ത്രി ബി ശ്രീരാമലു വ്യക്തമാക്കി. വൈറസ് ബാധിച്ചവരെയും കുടുംബാംഗങ്ങളെയും ക്വാറന്റൈന്‍ ചെയ്തിരിക്കുകയാണ് ഇപ്പോൾ .
വൈറസ് പടര്‍ന്നു പിടിക്കില്ലെന്ന് ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രി ശ്രീരാമുലു ജനങ്ങളോട് അഭ്യര്‍ഥിക്കുകയും ചെയ്തു. അതിനിടെയിൽ ചീഫ് സെക്രട്ടറി ടി.എം വിജയഭാസ്‌കര്‍ ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ക്കുകയും ചെയ്തു . കൊറോണ വൈറസ് ബാധ നേരിടുന്നതിനുള്ള നടപടിക്രമങ്ങള്‍ യോഗം ചര്‍ച്ചച്ചെയ്യുകയുണ്ടായി . കര്‍ണാടകത്തില്‍ കൊറോണ വൈറസ് ബാധ കഴിഞ്ഞ ദിവസമായിരുന്നു സ്ഥിരീകരിക്കപ്പെട്ടത്. അമേരിക്കയില്‍ നിന്നും അടുത്തിടെ എത്തിയ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ക്കായിരുന്നു വൈറസ് ബാധ ആദ്യം സ്ഥിരീകരിച്ചതും . സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറുടെ കുടുംബാംഗങ്ങളെയും അദ്ദേഹവുമായി ഇടപഴകിയവരെയും ക്വാറന്റൈന്‍ ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha


























