ആരെയും വെറുതെ വിടില്ലെന്ന് അമിത് ഷാ; ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തു

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തു. വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന സംഘര്‍ഷങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് പോപ്പുലര്‍ ഫ്രണ്ട്് പ്രസിഡന്റിനെയും സെക്രട്ടറിയെയുമാണ് സ്‌പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രസിഡന്റ് പര്‍വേസ്, സെക്രട്ടറി ഇല്ല്യാസ് എന്നിവരെയാണ് പൊലീസ് ചോദ്യം ചെയ്യലിനായി അറസ്റ്റ് ചെയ്തത്. അതേസമയം, സാമുദായിക സംഘര്‍ഷത്തിന് ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ടാണ് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തതെന്ന് ഡല്‍ഹി പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. കലാപകാരികള്‍ക്ക് ഇവര്‍ ധനസഹായം നല്‍കിയോ എന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്.
വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ വര്‍ഗീയ കലാപം ആസൂത്രണം ചെയ്തുവെന്നാരോപിച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ മുഹമ്മദ് ദാനിഷിനെ പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷപ്രചരണം നടത്തിയെന്നും അക്രമം നടത്തുന്നതിന് ആയുധങ്ങള്‍ ഉള്‍പ്പെടെ എത്തിച്ചുവെന്നും ദാനിഷ് മൊഴി നല്‍കിയതായി പൊലീസ് കോടതിയില്‍ അറിയിച്ചു. കേസില്‍ പ്രതികളായ മറ്റുള്ളവരുമായും മറ്റ് സംഭവങ്ങളുമായും ഡാനിഷിന് ബന്ധമുള്ളതായി നേരത്തെ പോലീസ് വ്യക്തമാക്കിയിരുന്നു. ദാനിഷില്‍ നിന്നും ലഭിച്ച വിവരങ്ങളുടെഅടിസ്ഥാനത്തിലാണ് പര്‍വേസിനെയും ഇല്ല്യാസിനെയും പിടികൂടിയത്. പോപ്പുലര്‍ ഫ്രണ്ട്് പ്രസിഡന്റും ശിവ് വിഹാര്‍ സ്വദേശിയായ ഇല്യാസ്, 2020 ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍വാല്‍നഗറില്‍ നിന്ന് എസ്.ഡി.പി.ഐ. സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.
അതേസമയം ഡല്‍ഹി കലാപം മൂന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു. കലാപത്തെക്കുറിച്ച് ലോക്സഭയില്‍ നടന്ന ചര്‍ച്ചയ്ക്ക് മറുപടി പറയവേയായിരുന്നു ഈ പ്രതികരണം. ഡല്‍ഹിയിലെ 206 പോലീസ് സ്റ്റേഷനില്‍ 13 ഇടത്ത് മാത്രമാണ് അക്രമം നടന്നതെന്നും മറ്റു സ്ഥലങ്ങളില്‍ അക്രമം നടത്താനുള്ള ശ്രമം നിയന്ത്രിച്ച പോലീസിനെ അഭിനന്ദിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു. കലാപം 36 മണിക്കൂറില്‍ പോലീസിന് നിയന്ത്രിക്കാനായി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാം ദിനത്തിലെ പരിപാടികള്‍ക്ക് പോകാതെ താന്‍ കലാപം നിയന്ത്രിക്കാന്‍ ശ്രമിക്കുകയായിരുന്നു. അജിത് ഡോവല്‍ കലാപ ബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ പോയത് തന്റെ നിര്‍ദ്ദേശപ്രകാരമാണ്. ദില്ലി കലാപവുമായി ബന്ധപ്പെട്ട് 2647 പേര്‍ അറസ്റ്റിലായെന്ന് അമിത് ഷാ വ്യക്തമാക്കി.
യുപിയില്‍ നിന്ന് കലാപത്തിനായി വന്ന 300 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കലാപത്തിന് പണം ഒഴുക്കിയ മൂന്ന് പേരെ പിടികൂടിയിട്ടുണ്ട്. കലാപത്തിന് പിന്നിലുള്ള ആരെയും വെറുതെ വിടില്ല. പ്രതികളുടെ സ്വത്ത് പിടിച്ചെടുക്കും. മതത്തിന്റെയോ വസ്ത്രത്തിന്റെയോ പേരില്‍ ആരെയും രക്ഷിക്കാന്‍ ശ്രമിക്കില്ല. ആയുധ നിയമപ്രകാരം 49 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 152 ആയുധങ്ങള്‍ കണ്ടെടുത്തുവെന്നും അദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























