തമിഴ് സൂപ്പര്‍താരം വിജയ്‌യുടെ ചെന്നൈയിലെ വസതിയില്‍ വീണ്ടും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; ബിഗില്‍' സിനിമയ്ക്ക് ലഭിച്ച പ്രതിഫലത്തെ സംബന്ധിച്ചുള്ള വിശദമായ അന്വേഷണവും നടക്കും

തമിഴ് സൂപ്പര്‍താരം വിജയ്‌യുടെ ചെന്നൈയിലെ വസതിയില്‍ വീണ്ടും ആദായ നികുതി വകുപ്പിന്റെ റെയ്ഡ നടത്തുന്നു. ചെന്നൈ പനയൂരിലെ ഇസിആര്‍ റോഡിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. വിജയ്‌യുടെ ഏറ്റവും പുതിയ സിനിമയായ 'മാസ്റ്റേഴ്‌സി'ന്റെ നിര്‍മാതാവ് ലളിത് കുമാറിന്റെ വീട്ടിലും കഴിഞ്ഞ ദിവസം ആദായ നികുതിവകുപ്പ് പരിശോധന നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പരിശോധന. കൂടാതെ, 'ബിഗില്‍' സിനിമയ്ക്ക് ലഭിച്ച പ്രതിഫലത്തെ സംബന്ധിച്ചുള്ള വിശദമായ അന്വേഷണത്തിനും കൂടിയാണ് ആദായനികുതി വകുപ്പ് അധികൃതര്‍ നടന്‍ വിജയ്യുടെ വീട്ടില്‍ വീണ്ടും റെയ്ഡ് നടത്തുന്നെന്നും സൂചനകളുണ്ട്. വിജയ്‌യുടെ വസതിയ്ക്ക് തൊട്ടടുത്തുള്ള ഓഫീസിലെ രേഖകളും ആദായ നികുതി വകുപ്പ് ഉ്‌ദ്യോഗസ്ഥര്‍ ഇപ്പോള്‍ പരിശോധിക്കുകയാണ് .
മാര്‍ച്ച് 15ന് നടക്കുന്ന 'മാസ്റ്റര്‍' സിനിമയുടെ ഓഡിയോ ലോഞ്ചില്‍ ഭരണകക്ഷികള്‍ക്കെതിരെ നടന്‍ വിജയ് ശക്തമായ വിമര്‍ശനാത്മക പ്രസ്താവനകള്‍ നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനാല്‍ ഇപ്പോള്‍ നടക്കുന്ന റെയ്ഡും വിജയിക്കെതിരായ രാഷ്ട്രീയ പകപോക്കലായാണ് ആരാധകര്‍ കാണുന്നത്. അതേമയം, വിജയ് ഇപ്പോള്‍ വിദേശത്താണ്. ഓഡിയോ ലോഞ്ചിനായി കൃത്യസമയത്ത് നാട്ടിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് വിജയ് ചിത്രവുമായി ബന്ധപ്പെട്ടവരുടെ വസതിയില്‍ ആദയനികുതി വകുപ്പ് റെയ്ഡ് നടത്തുന്നത്. കഴിഞ്ഞമാസം താരത്തിന്റെ സാലിഗ്രാമത്തിലും പനിയൂരിലുമുള്ള വസതികളില്‍ റെയ്ഡ് നടത്തിയിരുന്നു. അന്ന് ആദായ നികുതി ഉദ്യോഗസ്ഥര്‍ നെയ്വേലിയിലെ 'മാസ്റ്റര്‍' ഷൂട്ടിംഗ് സ്ഥലത്ത് റെയ്ഡ് നടത്തി മുപ്പത്തിയഞ്ച് മണിക്കൂറോളം നേരം അന്വേഷണത്തിനായി വിജയെ ചോദ്യം ചെയ്തിരുന്നു. ഫൈനാന്‍ഷ്യര്‍ അന്‍പുച്ചെഴിയനുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 5-ന് വിജയുടെ വസതിയില്‍ ആദായ നികുതിവകുപ്പ് റെയ്ഡ് നടത്തിയത്. വിജയ്‌യുടെ ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത 'ബിഗില്‍' എന്ന സിനിമയുടെ നിര്‍മാതാക്കളായ എജിഎസ് സിനിമാസിന്റെ ഉടമകള്‍ക്ക്, സിനിമകള്‍ക്ക് പണം നല്‍കുന്ന അന്‍പുച്ചെഴിയനുമായുള്ള ബന്ധത്തിന്റെ പേരിലായിരുന്നു റെയ്ഡ് നടന്നത്.
അതേസമയം, സൂപ്പ്ര്‍ താരം രജനീകാന്ത് തന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ ആശയപ്രഖ്യാപനം നടത്തിയ ദിവസം തന്നെയാണ് നടന്‍ വിജയിക്കെതിരേ വീണ്ടും റെയ്ഡ് നടന്നതെന്ന കാര്യം ശ്രദ്ധേയമായി. ഇന്നു ചെന്നൈയില്‍ ആരാധകകരമായുള്ള കൂടിക്കാഴ്ചയില്‍ താന്‍ മുഖ്യമന്ത്രിയാകണമെന്ന് ഒരിക്കലും ചിന്തിച്ചിട്ടിലെന്ന് പറഞ്ഞ രജിനീകാന്ത് യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്ന് ആവശ്യപ്പെട്ടു. പഴയ രാഷ്ട്രീയ പാര്‍ട്ടികളില്‍ പുതുമുഖങ്ങള്‍ നേതൃത്വത്തിലേയ്ക്ക് എത്തുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, നടന്‍ വിജയിയുടെ ആരാധകരില്‍ ബഹുഭൂരിപക്ഷവും ചെറുപ്പകാരാണ്. പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ചതിനെ രൂക്ഷ വിമര്‍ശനങ്ങള്‍ നേരിടുന്ന രജിനകാന്ത,് ചെറുപ്പകാരുടെ പിന്തുണ നഷ്ടപ്പെടാതിരിക്കാന്‍ കൂടിയാണ് തിരക്കിട്ട് ചെന്നെയില്‍ ഫാന്‍സ് അസോസിയേഷന്റെ യോഗം വിളിച്ച് യുവാക്കള്‍ക്ക് പ്രമാുഖ്യം നല്‍കുന്ന വിധത്തില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ ആശയ പ്രഖ്യാപനം നടത്തിയെന്ന വിലയിരുത്തലുകളും പുറത്തുവരുന്നുണ്ട്.
https://www.facebook.com/Malayalivartha