കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ 15 പുതിയ ലബോറട്ടറികള്‍ തുടങ്ങിയതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍

കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ 15 പുതിയ ലബോറട്ടറികള്‍ തുടങ്ങിയതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ അറിയിച്ചു. ലോക്സഭയിലാണ്അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പൂണെയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബാണ് ആസ്ഥാനം. പുതുതായി 15 ലാബുകള്‍ക്കും അംഗീകാരം കിട്ടിയിട്ടുണ്ട്.
ഇവിടെ കൊറോണ സാമ്ബിളുകള്‍ പരിശോധിക്കാകുന്നതാണ്. നിലവില്‍ 51 ലാബുകള്‍ രാജ്യത്ത് പ്രവര്‍ത്തന സജ്ജമാണ്. സാമ്ബിളുകള്‍ ശേഖരിക്കുന്നതിനായി 56 കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു . രാജ്യത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം 73ആയി ഉയരുകയും ചെയ്തു . ഇതില്‍ 17 പേര്‍ വിദേശികളാണ്. കേരളത്തില്‍ 17 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha