ഉത്തര്‍പ്രദേശില്‍ പന്ത്രണ്ടുകാരിയെ തട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊന്നു

ഉത്തര്‍പ്രദേശിലെ ഉന്നാവിലാണ് വീണ്ടും ക്രൂരത ആവര്‍ത്തിക്കുന്നു. പന്ത്രണ്ട് വയസുകാരിയെ തട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്ത് കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. ചൊവ്വാഴ്ചയായിരുന്നു സംഭവം. ഹോളി ആഘോഷങ്ങള്‍ക്കിടെയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയത്. ഹോളി ആഘോഷ പരിപാടി നടക്കുന്നതിനിടെ കാണാതായ പെണ്‍കുട്ടിക്കായി ബന്ധുക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തിനൊടുവില്‍ സമീപത്തെ വയലില്‍ നിന്ന് കുട്ടിയെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ സമീപത്തെ സാമൂഹികാരോഗ്യ കേന്ദ്രത്തിലും പിന്നീട് ജില്ലാ ആശുപത്രിയിലേക്കും കാണ്‍പൂരിലെ ലാലാ ലാജ്പത് റായ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാല്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രിയോടെ പെണ്‍കുട്ടി മരിച്ചു.
https://www.facebook.com/Malayalivartha