ഇന്ത്യയിലെ ആദ്യത്തെ കോവിഡ്-19 മരണം കര്‍ണാടകയില്‍... ഉംറ തീര്‍ഥാടനത്തിനു ശേഷം സൗദിയില്‍ നിന്ന് ഹൈദരാബാദ് വഴിയാണ് എഴുപത്തിയാറുകാരന്‍ മടങ്ങിയെത്തിയത്... വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സിദ്ദിഖിയുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്നവരെ കണ്ടെത്തുന്നതിനും ഐസോലേറ്റ് ചെയ്യുന്നതിനുമുള്ള നടപടികള്‍ ആരംഭിച്ചതായി കര്‍ണാടക ആരോഗ്യവിഭാഗം കമ്മീഷണര്‍

ഇന്ത്യയിലെ ആദ്യത്തെ കോവിഡ്-19 മരണം കര്‍ണാടകയില്‍ . കല്‍ബുര്‍ഗി സ്വദേശി മുഹമ്മദ് ഹുസൈന്‍ സിദ്ദിഖി (76) മരിച്ചത് കൊറോണ ബാധിച്ചെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സിദ്ദിഖി മരിച്ചത്. ഉംറ തീര്‍ഥാടനത്തിനു ശേഷം സൗദിയില്‍ നിന്ന് ഫെബ്രുവരി 29നു ഹൈദരാബാദ് വഴിയാണ് സിദ്ദിഖി മടങ്ങിയെത്തിയത്. അന്ന് അദ്ദേഹത്തെ വിമാനത്താവളത്തില്‍ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നെങ്കിലും കൊറോണ ലക്ഷണങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല.
പിന്നീട് മാര്‍ച്ച് അഞ്ചിന് കലബുറഗിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. അവിടെവച്ചാണ് കൊറോണ സ്ഥിരീകരിക്കുന്നതിനുള്ള പരിശോധന നടത്തിയത്.
മൂന്നു ദിവസത്തിന് ശേഷം ഹൈദരാബാദിലും ഇദ്ദേഹം ചികിത്സ തേടിയിരുന്നു. ആശുപത്രി വിട്ടശേഷമാണ് അദ്ദേഹം മരിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സിദ്ദിഖിയുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്നവരെ കണ്ടെത്തുന്നതിനും ഐസോലേറ്റ് ചെയ്യുന്നതിനുമുള്ള നടപടികള്‍ ആരംഭിച്ചതായി കര്‍ണാടക ആരോഗ്യവിഭാഗം കമ്മീഷണര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha