എയര്‍ ഇന്ത്യ കുവൈത്തിലേക്കുള്ള എല്ലാ വിമാനസര്‍വീസുകളും നിര്‍ത്തി വച്ചു

എയര്‍ ഇന്ത്യ കുവൈത്തിലേക്കുള്ള എല്ലാ വിമാനസര്‍വീസുകളും നിര്‍ത്തി വച്ചു. ഏപ്രില്‍ 30 വരെയാണ് സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുന്നത്. സ്‌പെയിന്‍, ഫ്രാന്‍സ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ ഭാഗീകമായി നിര്‍ത്തുകയും ചെയ്തു. വിവിധ രാജ്യങ്ങള്‍ യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കാരണമായ ആഗോള മഹാമാരിയായ കൊറോണയെ തുടര്‍ന്ന് റോം, മിലാന്‍, സിയൂള്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് എയര്‍ ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം.
റോം, മിലാന്‍, സിയൂള്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് റദ്ദാക്കിയത് ഏപ്രില്‍ 30 വരെ നീട്ടുകയും ചെയ്തു. ചെന്നൈ, ഹൈദരാബാദ്, അഹമ്മദാബാദ്, ഗോവ, മുംബൈ എന്നിവിടങ്ങളില്‍നിന്ന് എയര്‍ ഇന്ത്യ കുവൈത്തിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം നിലവിലുള്ള മൂന്ന് സര്‍വീസുകള്‍ക്ക് പകരമായി ഏപ്രില്‍ 30 വരെ ഡല്‍ഹി-മാഡ്രിഡ്-ഡല്‍ഹി റൂട്ടില്‍ രണ്ട് വിമാനങ്ങള്‍ മാത്രമേ എയര്‍ ഇന്ത്യ പ്രവര്‍ത്തിപ്പിക്കുകയുള്ളൂ.
https://www.facebook.com/Malayalivartha