സുപ്രീംകോടതിയില്‍ ഇനി പരാതികളും സത്യവാങ്മൂലവും എ-4 സൈസ് കടലാസില്‍ മാത്രം... കടലാസിന്റെ ഇരുവശവും ഉപയോഗിക്കണം, തീരുമാനം ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍

സുപ്രീംകോടതിയില്‍ ഇനി പരാതികളും സത്യവാങ്മൂലവും എ-4 സൈസ് കടലാസില്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. കടലാസിന്റെ ഇരുവശവും ഉപയോഗിക്കണം. ഏപ്രില്‍ ഒന്നുമുതല്‍ തീരുമാനം പ്രാബല്യത്തില്‍വരും. നിലവില്‍ എ-4 സൈസിലും അല്‍പം കൂടിയ 'ലീഗല്‍ സൈസ്' കടലാസാണ് കോടതികളില്‍ ഉപയോഗിക്കുന്നത്. വലിയ മാര്‍ജിന്‍ ഇട്ട് ഒരു വശത്തുമാത്രം എഴുതുന്നതാണ് രീതി. പരിസ്ഥിതി ആഘാതം കുറക്കുക, പരാതി സമര്‍പ്പിക്കുന്നതിന് ഏകരൂപമുണ്ടാക്കുക തുടങ്ങിയവ പരിഗണിച്ചാണ് എ-4ലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.
സുപ്രീംകോടതിയുടെ എല്ലാ ആഭ്യന്തര ആശയവിനിമയത്തിനും എ-4 പേപ്പറിന്റെ രണ്ടുവശവും ഉപയോഗിക്കണമെന്ന് ജനുവരിയില്‍തന്നെ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ രജിസ്ട്രിക്ക് നിര്‍ദേശം നല്‍കിയിരുന്നു. അഭിഭാഷകര്‍ക്കുള്ള സന്ദേശങ്ങള്‍ ഇ-മെയിലും എസ്.എം.എസും വഴി മാത്രമാക്കാനും തീരുമാനിച്ചു.
https://www.facebook.com/Malayalivartha