കൊറോണ ഒരു വലിയ പ്രശ്‌നമാണ്;; ശക്തമായ നടപടികള്‍ സ്വീകരിക്കുക; ഇല്ലെങ്കിൽ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തകരും; വിമർശനവുമായി രാഹുൽ ഗാന്ധി

ഇങ്ങനെയാണെങ്കിൽ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തകര്‍ന്നടിയുമെന്നും മാത്രമല്ല സര്‍ക്കാര്‍ നിശ്ചലാവസ്ഥയിലാകുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവും അദ്ദേഹം ഉയർത്തി. കൊറോണ ഒരു വലിയ പ്രശ്‌നമാണ്. അവഗണിക്കുന്നത് പരിഹാരമല്ല. ശക്തമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തകരും. സര്‍ക്കാര്‍ സ്തംഭനാവസ്ഥയിലാണെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ പറഞ്ഞു.
കൊറോണ വൈറസ്ബാധ വ്യാപിക്കുന്നതിനിടെ ഓഹരി വിപണികള്‍ കനത്ത തകര്‍ച്ചയിലാണ്. ഈ പശ്ചാത്തലത്തിലാണ് രാഹുലിന്റെ ഇത്തരത്തിൽ ഉള്ള പ്രതികരണം. രാജ്യത്തെ ജനങ്ങള്‍ക്കും സമ്പദ് വ്യവസ്ഥക്കും കൊറോണ വൈറസ് ഗുരുതരമായ ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഇത് ഗൗരവമായി എടുക്കുന്നില്ല എന്ന ആക്ഷേപവും രാഹുൽ ഉയർത്തുന്നു. സമയബന്ധിതമായി ഇടപ്പെട്ടില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നും രാഹുല്‍ പറഞ്ഞു. മാത്രമല്ല താന്‍ മുമ്പ് ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ റീട്വീറ്റ് ചെയ്ത്‌ക്കൊണ്ടായിരുന്നു അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. .
https://www.facebook.com/Malayalivartha