കൊറോണയ്ക്ക് മുന്നില്‍ നമസ്‌തെ; കൈകള്‍ പരസ്പരം കുലുക്കി അഭിവാദ്യമര്‍പ്പിക്കുന്ന പാശ്ചാത്യരീതിക്ക് വിരുദ്ധമായി പരസ്പരം സ്പര്‍ശിക്കാതെയുള്ള ഒരു അഭിവാദനരീതി

ബഹുമാനം, സ്വാഗതം, പ്രാര്‍ത്ഥന തുടങ്ങിയ കാര്യങ്ങള്‍ക്ക് ഭാരതീയമായ പ്രത്യേക രീതിയാണ് നമസ്‌കാരം എന്നത്. രണ്ട് കൈകള്‍ കൂപ്പി ഉപചാരം അര്‍പ്പിക്കുന്നതിനെയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. വളരെക്കാലം തൊട്ടു മുതലേ ഭാരതത്തില്‍ തുടരുന്ന ഒരു ആചാരമാണിത്. ഭാരതീയരുടെ മുഖമുദ്രയായും നമസ്‌കാരത്തെ പലരും ഗണിക്കുന്നു. കൈകള്‍ കൂപ്പിയുള്ള മുദ്രയോടൊപ്പം നമസ്‌കാരം, നമസ്‌തെ തുടങ്ങിയ ഉപചാരവാക്കും പ്രയോഗിക്കുന്നു.
ഭാരതത്തില്‍ സാധാരണയായി ഉപയോഗിക്കുന്ന ഒരു അഭിവാദ്യമാണ് നമസ്‌തേ രണ്ടുപേര്‍ തമ്മില്‍ കാണുമ്പോഴും ഒരാളെ ദിവസത്തില്‍ ആദ്യമായി കാണുമ്പോഴും രണ്ടുപേര്‍ തമ്മില്‍ കുറച്ച് നാളുകള്‍ക്കു ശേഷം കാണുമ്പോഴും ഒരു ജനസമൂഹത്തെ അഭിസംബോധന ചെയ്യുമ്പോഴും തമ്മില്‍ പിരിയുമ്പോഴുമൊക്കെ കൈകള്‍കൂപ്പി, കൈകള്‍ നെഞ്ചോടു ചേര്‍ത്തുപിടിച്ച്, ശിരസ് അല്പം കുനിച്ച് 'നമസ്‌തേ' പറഞ്ഞ് അഭിവാദ്യം ചെയ്യുന്നതാണ് ഭാരതീയ ഉപചാരരീതി. സുഹൃത്തിനെ സ്വീകരിക്കുമ്പോഴും ഗുരുക്കന്മാരെ സ്വീകരിക്കുമ്പോഴും അതിഥികളെ സ്വീകരിക്കുമ്പോഴുമൊക്കെ 'നമസ്‌തേ' പറഞ്ഞ് കൈകള്‍ കൂപ്പുന്നു. അഭിവാദ്യം സ്വീകരിക്കുന്നവര്‍ പ്രത്യഭിവാദനമായും 'നമസ്‌തേ' പറയുന്നു.
കൈകള്‍ പരസ്പരം കുലുക്കി അഭിവാദ്യമര്‍പ്പിക്കുന്ന പാശ്ചാത്യരീതിക്ക് വിരുദ്ധമായി പരസ്പരം സ്പര്‍ശിക്കാതെയുള്ള ഒരു അഭിവാദനരീതിയാണിത്. അതുകൊണ്ട് തന്നെ ഇന്ന് ഇന്ത്യയെ ലോകം നമിക്കുന്നു. ചൈന വുഹാന്‍ ഷേക്ക് കാലുകൊണ്ട് ഹസ്തദാനം. കൊറോണ ഭീതിയേതുടര്‍ന്ന് ഹസ്തദാനത്തിന് പകരം നമസ്തേ പറഞ്ഞ് ലോകനേതാക്കള്‍. ഹസ്തദാനം രോഗപകര്‍ച്ചയ്ക്ക് കാരണമായേക്കാമെന്ന വിവരങ്ങളെ തുടര്‍ന്നാണ് ഇന്ത്യക്കാരുടെ പരമ്പരാഗത അഭിവാദ്യ രീതിയായ നമസ്തെയ്ക്ക് പ്രചാരം കൈവന്നിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റും ഐറിഷ് പ്രധാനമന്ത്രി ലിയോ വരാദ്കറും തമ്മില്‍ വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഇരുവരും പരസ്പരം അഭിവാദ്യം ചെയ്തത് നമസ്തേ രീതിയിലായിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഈ രീതി അത്യാവശ്യമാണെന്ന് ഇരുവരും പിന്നീട് വെളിപ്പെടുത്തി. ഇരുവരും നടത്തിയ കൂടിക്കാഴ്ചക്കിടെ എങ്ങനെയാണ് നിങ്ങള്‍ പരസ്പരം അഭിവാദ്യം ചെയ്തതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഇരുവരും പരസ്പരം കൈകള്‍ കൂപ്പുന്നതിന്റെ ചിത്രങ്ങള്‍ പിന്നീട് വൈറലായി.
അതേസമയം ബ്രിട്ടണിലെ ചാള്‍സ് രാജകുമാരന്‍ അതിഥികളെ കൈകള്‍ കൂപ്പി സ്വീകരിക്കുന്നതാണ് വലിയ തോതില്‍ പ്രചരിക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ച ലണ്ടണിലെ പലേഡിയത്തില്‍ നടന്ന പ്രിന്‍സെസ് ട്രസ്റ്റ് അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് അതിഥികള്‍ക്ക് മുമ്പില്‍ രാജകുമാരന്‍ കൈകൂപ്പിയത്. ഇതിന്റെ വീഡിയോ പര്‍വീണ്‍ കസ്വാന്‍ എന്ന ഐ.എഫ്.എസ് ഉദ്യോഗസ്ഥനാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
പരിപാടി നടക്കുന്ന വേദിക്കരികിലേക്ക് കാറില്‍ വന്നിറങ്ങുന്ന ചാള്‍സ് രാജകുമാരന്‍ തന്നെ സ്വീകരിക്കാനെത്തിയ അള്‍ക്ക് ഹസ്തദാനം നല്‍കാനൊരുങ്ങി. എന്നാല്‍ പെട്ടെന്ന് ഓര്‍മ വന്നതുപോലെ അദ്ദേഹം കൈകള്‍ കൂപ്പുന്നതും പിന്നീട് ഓരോ ആളിന്റെയും മുന്നിലെത്തി നമസ്തെ രീതിയില്‍ അവരെ അഭിവാദ്യം ചെയ്യാന്‍ ശ്രമിക്കുന്നതുമാണ് വീഡിയോയില്‍. നേരത്തെ കൊറോണ പടരാതിരിക്കാന്‍ ഹസ്തദാനത്തിന് പകരം ഇന്ത്യക്കാരെപ്പോലെ നമസ്തെ ഉപയോഗിക്കണമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.
https://www.facebook.com/Malayalivartha