ഉന്നാവ് പെണ്‍കുട്ടിയുടെ പിതാവിന്റെ കൊലപാതക കേസില്‍ ബി.ജെ.പി നേതാവും മുന്‍ എം.എല്‍.എയുമായ കുല്‍ദീപ് സിങ് സെങ്കാറടക്കം ഏഴ് പ്രതികള്‍ക്കും 10 വര്‍ഷം തടവ്

ഉന്നാവ് പെണ്‍കുട്ടിയുടെ പിതാവിന്റെ കൊലപാതക കേസില്‍ ബി.ജെ.പി നേതാവും മുന്‍ എം.എല്‍.എയുമായ കുല്‍ദീപ് സിങ് സെങ്കാറടക്കം ഏഴ് പ്രതികള്‍ക്കും 10 വര്‍ഷം തടവ്. ഡല്‍ഹി കോടതിയാണ് ശിക്ഷ വിധിച്ചത്. കുല്‍ദീപ് സെങ്കാറിന്റെ സഹോദരന്‍ അതുല്‍ സെങ്കാറും കേസില്‍ പ്രതിയാണ്.
നിലവില്‍ ബലാല്‍സംഗ കേസില്‍ ശിക്ഷ അനുഭവിക്കുകയാണ് സെങ്കാര്‍.കുല്‍ദീപ് സിങ് സെങ്കാര്‍ 30 ലക്ഷം രൂപ പിഴയടക്കണമെന്നും കോടതിയുടെ ഉത്തരവിലുണ്ട്. പിഴത്തുക കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെച്ചാണ് പെണ്‍കുട്ടിയുടെ പിതാവ് കൊല്ലപ്പെടുന്നത്. കുല്‍ദീപ് സിങ് സെങ്കാറും കൂട്ടാളികളും ചേര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവിനെ മര്‍ദിച്ചു. തുടര്‍ന്ന് ആയുധ കേസില്‍ പെടുത്തി അറസ്റ്റ് ചെയ്യിപ്പിക്കുകയായിരുന്നു. കേസിന്റെ വിധി പ്രസ്താവത്തിനിടെ പെണ്‍കുട്ടിയുടെ പിതാവിന്റെ ശരീരത്തില്‍ 18 മുറിവുകളേറ്റ കാര്യവും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
https://www.facebook.com/Malayalivartha