ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ബലാല്‍സംഗത്തിനിരയാക്കിയ യുവതിയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ ബിജെപിയില്‍നിന്ന് പുറത്താക്കിയ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറിന് 10 വര്‍ഷം തടവ്

ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ബലാല്‍സംഗത്തിനിരയാക്കിയ യുവതിയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ ബിജെപിയില്‍നിന്ന് പുറത്താക്കിയ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറിന് 10 വര്‍ഷം തടവ്.
യുവതിയെ ബലാല്‍സംഗം ചെയ്ത കേസില്‍ നേരത്തെ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച സെന്‍ഗര്‍ നിലവില്‍ ജയിലിലാണ്. കുല്‍ദീപ് സെന്‍ഗറിനെ കൂടാതെ സഹോദരന്‍ അതുല്‍ സെന്‍ഗര്‍, 2 പൊലീസുകാര്‍ എന്നിവരടക്കം കുറ്റക്കാരായ 7 പേര്‍ക്കും 10 വര്‍ഷം തടവ് വിധിച്ചു. മനപൂര്‍വമല്ലാത്ത നരഹത്യ, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ തെളിഞ്ഞിരുന്നു.
യുവതിയെ ബലാല്‍സംഗം ചെയ്ത കേസില്‍ നേരത്തെ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച സെന്‍ഗര്‍ നിലവില്‍ ജയിലിലാണ്. സെന്‍ഗറും രണ്ട് സഹോദരങ്ങളും 10 ലക്ഷം രൂപ വീതം കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. രണ്ടുപോലിസുകാരും കേസില്‍ പ്രതികളാണ്.
പെണ്‍കുട്ടിയുടെ പിതാവിനെതിരേ വ്യാജമായി കുറ്റം ചുമത്തിയതിനും ക്രിമിനല്‍ ഗൂഢാലോചന നടത്തിയതിനുമാണ് പോലിസുകാരെ ശിക്ഷിച്ചത്. നേരത്തെ അറസ്റ്റിലായ പോലിസുകാര്‍ ജാമ്യത്തിലിറങ്ങിയിരുന്നു.
പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് പിതാവിനെ നഷ്ടപ്പെട്ടു. അവള്‍ക്ക് വീട്ടിലേക്ക് മടങ്ങാന്‍ കഴിയില്ല. കുടുംബത്തില്‍ നാലുകുട്ടികളാണുള്ളത്. ഇതില്‍ മൂന്നുപേര്‍ പെണ്‍കുട്ടികളാണ്. നാലുപേരും പ്രായപൂര്‍ത്തിയാവാത്തവരാണ്- വിധിപ്രസ്താവം നടത്തിക്കൊണ്ട് ഡല്‍ഹി ജില്ലാ ജഡ്ജി ധര്‍മേഷ് ശര്‍മ പറഞ്ഞു. ബലാല്‍സംഗത്തിനിരയായ യുവതിയുടെ പിതാവിനെ കസ്റ്റഡിയിലെടുത്ത ശേഷം മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്.
2017 ജൂൺ 4 ന് ഉത്തർപ്രദേശിലെ ഉന്നാവോയിൽ 17 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് ഉണ്ടായ കേസിൽ 2019ലാണ് സെന്‍ഗറിന് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചത് ... .
ഇതിനിടെ, റായ്ബറേലിയില്‍വച്ച് അമിതവേഗതയിലെത്തിയ ട്രക്ക് കാറിലിടിച്ച് ഇരയുടെ രണ്ട് അമ്മായിമാര്‍ മരിക്കുകയും പെണ്‍കുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സെന്‍ഗര്‍ ആസൂത്രണം ചെയ്ത് നടത്തിയ അപകടമാണെന്ന പരാതിയില്‍ പോലിസ് കേസെടുത്തിട്ടുണ്ട്. ഇതുസംബന്ധിച്ച് അന്വേഷണം നടന്നുവരികയാണ്.
കേസില്‍ 11 പ്രതികള്‍ ഉണ്ടായിരുന്നെങ്കിലും 4 പേരെ കോടതി വെറുതെ വിട്ടിരുന്നു. 2017 ജൂൺ 4 ന് ഉത്തർപ്രദേശിലെ മാൻഖി ഗ്രാമത്തിൽനിന്ന് 17 കാരിയായ പെൺകുട്ടിയെ ബിജെപി എംഎൽഎ കുല്‍ദീപ് സിങ് സെൻഗർ, സഹോദരൻ അതുൽ സിങ് എന്നിവരോടൊപ്പം കൂട്ടാളികളും ചേര്‍ന്നു പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു .. ഈ കേസില്‍ കുല്‍ദീപ് സെന്‍ഗറിന് കഴിഞ്ഞ ഡിസംബറില്‍ ഇതേ കോടതി തന്നെയാണ് മരണം വരെ തടവ് വിധിച്ചത്
2018 ഏപ്രിൽ 3 നാണ് അതുൽ സിങ്ങും കൂട്ടാളികളും ചേർന്ന് ഉന്നാവ് പെൺകുട്ടിയുടെ പിതാവിനെ മർദിച്ചതും പെൺകുട്ടിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തതും . ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട കുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയിൽ മരിച്ചു. ശരീരത്തിൽ നിരവധി മുറിവുകളുണ്ടായിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടുണ്ടായിരുന്നു ..ഈ കേസിലാണ് ഇപ്പോൾ വിധി വന്നത്
https://www.facebook.com/Malayalivartha