കൊവിഡ് 19; സംയുക്ത പ്രതിരോധം ആഹ്വാനം ചെയ്ത് നരേന്ദ്ര മോദി; പാകിസ്‌താനുൾപ്പെടെ രാജ്യങ്ങൾക്ക് നിർദേശം നൽകി

മഹാമാരിയായി പ്രഖ്യാപിച്ച കൊവിഡ് 19നെതിരെ സംയുക്ത പ്രതിരോധ നീക്കത്തിനൊരുങ്ങി പ്രധാന മന്ത്രി നരേന്ദ്ര മോദി. വീഡിയോ കോൺഫറൻസിലൂടെ ആലോചിച്ച് പ്രതിരോധ നടപടികൾ തീരുമാനിക്കാമെന്നും പ്രധാനമന്ത്രി വെളിപ്പെടുത്തി. പാകിസ്ഥാനുൾപ്പടെയുള്ള രാജ്യങ്ങൾക്കാണ് പ്രധാനമന്ത്രി നിർദ്ദേശം നൽകിയത്. സാർക്ക് രാജ്യങ്ങളുടെ യോഗത്തിൽ മോദി ഈ നിർദ്ദേശം മുന്നോട്ട് വെക്കുകയായിരുന്നു
ഇതിനോട് അനുഭാവ പൂർണ്ണമായ രീതിയിലാണ് പാക്കിസ്ഥാൻ പ്രതികരിച്ചത്. നരേന്ദ്ര മോദിയുടെ നിർദ്ദേശം പരിഗണിക്കുമെന്ന് പാക് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പാക് ദേശീയ സുരക്ഷ കൗൺസിൽ മോദിയുടെ നിർദ്ദേശം ചർച്ച ചെയ്യാൻ തീരുമാനിച്ചു.
രോഗബാധ ഉയര്‍ത്തിയ വെല്ലുവിളിയെ തുടര്‍ന്ന് പാർലമെൻറ് സമ്മേളനം വെട്ടിച്ചുരുക്കണമെന്ന് കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദൽ ആവശ്യപ്പെട്ടു. തിങ്കളാഴ്ച സഭയിൽ ഹാജരാവാൻ ബിജെപി എംപിമാർക്ക് വിപ്പു നല്കി. ധനാഭ്യർത്ഥനകൾ ഒന്നിച്ചു പാസാക്കാനാണ് സര്‍ക്കാരിന്റെ നീക്കം.കൊവിഡ്19 നെ തുടര്‍ന്ന് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്ത കര്‍ണാടകത്തിൽ മാര്‍ച്ച് 20 വരെ കടുത്ത നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി. തിയേറ്ററുകൾ, മാളുകൾ, ഓഡിറ്റോറിയം തുടങ്ങിയവ അടച്ചിടും. വിവാഹങ്ങളും പൊതുപരിപാടികളും മാറ്റിവെക്കണമെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ നിർദേശിച്ചു . സംസ്ഥാനത്ത് കായിക മത്സരങ്ങളും നടത്തില്ല.
https://www.facebook.com/Malayalivartha



























