കൊവിഡ് 19; നിരീക്ഷണത്തിൽ കഴിഞ്ഞ ഏഴുപേർ ആശുപത്രിയിൽ നിന്നും കടന്നുകളഞ്ഞു; തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്

കൊവിഡ് നിരീക്ഷണത്തിൽ ഉണ്ടായിരുന്ന ഏഴ് പേർ ആശുപത്രിയിൽ നിന്ന്ചാടിപ്പോയതായി റിപ്പോർട്ട് . പഞ്ചാബിലാണ് ഞെട്ടിക്കുന്ന സംഭവ നടന്നത്. പൊലീസ് ഇവരുടെ വിശദാംശങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്. ചാടിപ്പോയ ഏഴ് പേരും വിദേശത്ത് നിന്ന് എത്തിയവരാണ്.
പത്തനംതിട്ടയിലും കഴിഞ്ഞ ദിവസം സമാനമായ സംഭവം നടന്നിരുന്നു. വെച്ചൂച്ചിറ സ്വദേശിയായിരുന്ന യുവാവ് ആശുപത്രി അധികൃതർ അറിയാതെ മുങ്ങുകയായിരുന്നു. പിന്നീട് ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെത്തുകയും വീണ്ടും നിരീക്ഷണത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇന്ന് പുറത്തുവന്ന പരിശോധനാഫലത്തില്‍ ഇയാളുടെ ഫലവും നെഗറ്റീവാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്.
മംഗളൂരുവിലും സമാനമായ സംഭവം ഉണ്ടായിരുന്നു. വിദേശത്തുനിന്ന് എത്തിയ യുവാവിനെ രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു . എന്നാൽ ഡോക്ടർമാരുടെ നിർദേശം വകവെക്കാതെ ഇയാൾ കടന്നുകളയുകയായിരുന്നു. പിന്നീട് പുറത്തുവന്ന ഇയാളുടെ റിപ്പോര്‍ട്ടില്‍ രോഗബാധ ഇല്ലെന്ന് കണ്ടെത്തി.
https://www.facebook.com/Malayalivartha



























