കൊറോണ വൈറസ് പടരുന്നു; കര്‍ശന നിയന്ത്രണങ്ങളുമായി ഹരിയാന, ഉത്തര്‍പ്രദേശ്, ഒഡീഷ; നിലവില്‍ പതിനൊന്ന് പേര്‍ക്ക് യുപിയില്‍ കൊറോണ

കൊറോണ വൈറസ് പടരുന്ന പാശ്ചാതലത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഹരിയാന, ഉത്തര്‍പ്രദേശ്, ഒഡീഷ സര്‍ക്കാറുകള്‍. മാര്‍ച്ച് 22 വരെ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും കോളേജുകളും അടച്ചിടാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു. നിലവില്‍ പതിനൊന്ന് പേര്‍ക്കായിരുന്നു യുപിയില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്.
സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാര്‍ച്ച് 31 വരെ അടച്ചിടാന്‍ ഹരിയാന സര്‍ക്കാർ തീരുമാനമെടുക്കുകയായിരുന്നു. കൊറോണ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിൽ ഒഡീഷ സര്‍ക്കാര്‍ വെള്ളിയാഴ്ച സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കുകയും ചെയ്തു . മാര്‍ച്ച് 31 വരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സിനിമ ശാലകളും അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു . നിലവില്‍ വൈറസ് ബാധ സ്ഥിരീകരിച്ച 75 പേർ രാജ്യത്ത് ചികിത്സയിലുണ്ട് . രാജ്യത്തെ ആദ്യ കൊറോണ മരണം വ്യാഴാഴ്ച കര്‍ണാടകയില്‍ സ്ഥിരീകരിക്കുകയും ചെയ്തു . ഇതിന് പിന്നാലെ മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമാക്കിയിരിക്കുകയാണ് വിവിധ സംസ്ഥാന സര്‍ക്കാറുകള്‍.
https://www.facebook.com/Malayalivartha



























