ഇന്ത്യയില്‍ കോവിഡ് 19 വൈറസ് ബാധിച്ച് രണ്ടാമത്തെ മരണം....ഡല്‍ഹി ജാനക്പുരി സ്വദേശിയായ 68 കാരിയാണ് മരിച്ചത്, ഡല്‍ഹി ആര്‍.എം.എല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം

ഇന്ത്യയില്‍ കോവിഡ് 19 വൈറസ് ബാധിച്ച് രണ്ടാമത്തെ മരണം. ഡല്‍ഹി ജാനക്പുരി സ്വദേശിയായ 68 കാരിയാണ് മരിച്ചത്. ഡല്‍ഹി ആര്‍.എം.എല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഡല്‍ഹിയില്‍ കോവിഡ് 19 സ്ഥിരീകരിച്ച ആറാമത്തെ രോഗിയായിരുന്നു ഇവര്‍. ഇവര്‍ക്ക് കോവിഡ് 19 കൂടാതെ അമിത രക്ത സമ്മര്‍ദവും പ്രമേഹവും ഉണ്ടായിരുന്നതായി ആശുപത്രി അധികൃതര്‍ പറയുന്നു.
രാജ്യത്തെ ആദ്യ കൊറോണ മരണം കഴിഞ്ഞ ദിവസം കര്‍ണാടകത്തില്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. കല്‍ബുറഗി സ്വദേശിയാണ് കഴിഞ്ഞ ദിവസം മരിച്ചത്. രണ്ടാമത്തെ മരണമാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ഡല്‍ഹിയില്‍ മരിച്ച സ്ത്രീയുടെ മകന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഫെബ്രുവരി അഞ്ചിനും 22നും ഇടയില്‍ സ്വിറ്റ്സര്‍ലന്‍ഡിലും ഇറ്റലിയിലും ഇവരുടെ മകന്‍ സന്ദര്‍ശനം നടത്തിയിരുന്നു. മാര്‍ച്ച് 23നാണ് മകന്‍ ഇന്ത്യയില്‍ തിരിച്ചെത്തിയത്.
പനിയും ചുമയും അനുഭവപ്പെട്ടതോടെ മാര്‍ച്ച് ഏഴിന് യുവാവിനെ ആര്‍എംഎല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കുടുംബം നിരീക്ഷണത്തിലായിരുന്നു. പനിയും ചുമയും അനുഭവപ്പെട്ടതോടെയാണ് യുവാവിന്റെ അമ്മയേയും ആര്‍എംഎല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മാര്‍ച്ച് എട്ടിന് ഇവരുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. തൊട്ടടുത്ത ദിവസം ഇവരുടെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. അതിനിടെ അവര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.
"
https://www.facebook.com/Malayalivartha