നികുതി അടച്ചിട്ടുണ്ട്; നടന്‍ വിജയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കി ആദായനികുതി വകുപ്പ് ; ബിഗില്‍, മാസ്റ്റര്‍ എന്നീ സിനിമകളുടെ പ്രതിഫലത്തുകയുടെ നികുതി വിജയ് കൃത്യമായി അടച്ചിട്ടുണ്ടെന്ന് വ്യക്തമായതോടെയാണ് ആദായനികുതി വകുപ്പ് വിജയ്ക്ക് ക്ലീന്‍ചിറ്റ് നല്‍കിയത്

നടന്‍ വിജയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കി ആദായ നികുതി വകുപ്പ്. ബിഗില്‍, മാസ്റ്റര്‍ എന്നീ സിനിമകളുടെ പ്രതിഫലത്തുകയുടെ നികുതി വിജയ് കൃത്യമായി അടച്ചിട്ടുണ്ടെന്ന് വ്യക്തമായതോടെയാണ്
ആദായനികുതി വകുപ്പ് വിജയ്ക്ക് ക്ലീന്‍ചിറ്റ് നല്‍കിയത്. 50 കോടി രൂപയാണ് വിജയ്ക്ക് ബിഗിലിന് ലഭിച്ച പ്രതിഫലം മാസ്റ്ററിന് 80 കോടിയും.
കഴിഞ്ഞ ദിവസം വിജയുടെ പനയൂരിലെ വീട്ടില്‍ ആദായ നികുതിവകുപ്പ് പരിശോധന നടത്തിയിരുന്നു. മാസ്റ്റര്‍ സിനിമയുടെ നിര്‍മാതാക്കളിലൊരാളെ ചോദ്യം ചെയ്തതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു പരിശോധന.
ഫെബ്രുവരിയില്‍ വിജയിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത പണമൊന്നും പിടിച്ചെടുക്കാന്‍ ആദായ നികുതി വകുപ്പിന് സാധിച്ചിരുന്നില്ല. ഇന്‍കം ടാക്‌സ് വകുപ്പ് പുറത്തിറക്കിയ പത്രക്കുറിപ്പിലും ഇക്കാര്യം പറഞ്ഞിരുന്നു.
അന്ന് വിജയിയുടെ വീടിന് പുറമെ ബിഗില്‍ ചിത്രത്തിന്റെ വിതരണക്കാരന്‍ സുന്ദര്‍ അറുമുഖം, നിര്‍മ്മാതാക്കളായ എ.ജി.എസ്, ഫിനാന്‍സിയര്‍ അന്‍ബുച്ചെഴിയന്‍ എന്നിവരുടെ ഓഫീസിലും വീടുകളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.
ബിഗില്‍ ചിത്രം മുന്നൂറ് കോടിയലധികം രൂപ കളക്ഷന്‍ നേടിയതുമായി ബന്ധപ്പെട്ടായിരുന്നു ആദായ നികുതി വകുപ്പിന്റെ പരിശോധന.
24 മണിക്കൂറോളം വിജയിയെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ബിഗില്‍ സിനിമയുടെ നിര്‍മ്മാതാക്കളായ എ.ജി.എസ് ഗ്രൂപ്പിന്റെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതിന് പിന്നാലെയായിരുന്നു വിജയിയെ അന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.
ഫെബ്രുവരി അഞ്ചിന് വിജയ്‌യുടെ വീട്ടില്‍ റെയ്ഡ് നടന്നിരുന്നു. ഇതേതുടര്‍ന്നു ചില മുറികളും ലോക്കറുകളും സീല്‍ ചെയ്തിരുന്നു. ഈ സീലുകള്‍ നീക്കുന്നതിനായും ആദായ നികുതി വകുപ്പ് കഴിഞ്ഞ ദിവസം വിജയ് യുടെ വീട്ടിലെത്തിയിരുന്നു. കഴിഞ്ഞ മാസത്തെ റെയ്ഡില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിരാശ മാത്രമായിരുന്നു ഫലം. കാര്യമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. അതേസമയം, വിജയ് സിനിമ ബിഗിലിനു പണമിറക്കിയ അന്‍പുചെഴിയന്റെ വീട്ടില്‍നിന്ന് ആദായനികുതി വകുപ്പ് 77 കോടി രൂപ പിടിച്ചെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിജയ്‌യുടെ വീട്ടിലും റെയ്ഡ് നാടകം നടത്തിയത്.
അതേസമയം, വിജയ്‌യുടെ ഏറ്റവും പുതിയ സിനിമയായ ‘മാസ്റ്റേഴ്‌സി’ന്റെ നിര്‍മാതാവ് ലളിത് കുമാറിന്റെ വീട്ടിലും ആദായനികുതിവകുപ്പ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് വിജയ്‌യുടെ വസതിയ്ക്ക് തൊട്ടടുത്തുള്ള ഓഫീസിലെ രേഖകള്‍ പരിശോധിക്കുകയാണ് ആദായനികുതിവകുപ്പ് ഇപ്പോള്‍ ചെയ്തത്.
https://www.facebook.com/Malayalivartha