ഈ ചിത്രത്തിൽ എത്ര കടുവകൾ ഉണ്ട്? ചിത്രം കണ്ടവരുടെ കിളി പോയി; ഉത്തരം അതിനെക്കാൾ രസകരം

ഈ ചിത്രത്തിൽ എത്ര കടുവകൾ ഉണ്ട്? ഏവരെയും കുഴക്കിയ ചോദ്യം. എല്ലാവരും തല പുകച്ച ചോദ്യം. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയുടെ ഒരു പസില്‍ ആണ് ട്വിറ്ററിനെ സംശയത്തിന്റെ മുൾമുനയിൽ കൊണ്ട് ചെന്നത്തിച്ചത്. അദ്ദേഹം പോസ്റ്റ് ചെയ്ത ചിത്രത്തില്‍ എത്ര കടുവകളുണ്ടെന്ന് കണ്ടുപിടിക്കുകയായിരുന്നു ലക്ഷ്യം. മരങ്ങളും കുറ്റിക്കാടുകളും നിറഞ്ഞ് നിൽക്കുന്ന ചിത്രമായിരുന്നു അത്. അതിൽ നിന്നും കടുവയെ കണ്ടുപിടിക്കുയാണ് ലക്ഷ്യം.
സോഷ്യല്‍ മീഡിയ മൊത്തത്തിൽ ആ കടുവകളെ കണ്ടു പിടിക്കാൻ തുടങ്ങി. ആളുകള്‍ ചിത്രത്തിലെ കടുവയെ അന്വേഷിക്കാൻ തുടങ്ങി . ഒടുവില്‍ അദ്ദേഹം തന്നെ എത്ര കടുവകളുണ്ടെന്ന് ചിത്രം സഹിതം മറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കുകയും ചെയ്തു . നിരവധി പേരായിരുന്നു ഈ ചിത്രത്തിന് പിന്നില്‍ തല പുകച്ചത്. രണ്ട് മുതല്‍ നാല് കടുവകളെ വരെ ആളുകള്‍ കണ്ടുപിടിക്കുകയും ചെയ്തു . എന്നാല്‍ ഒരു കടുവ മാത്രമേ ഉള്ളൂ എന്നാണ് നന്ദ ചിത്രം സഹിതം വ്യക്തമാക്കിയിരുന്നത്.
https://www.facebook.com/Malayalivartha