ജീവനക്കാരന് കൊറോണ വൈറസ് ബാധ സംശയിച്ചതോടെ ബംഗളൂരുവിലെ ഇന്‍ഫോസിസിന്റെ ഒരു ഓഫീസ് അടച്ചു... ജീവനക്കാരോട് വീടുകളില്‍ ഇരുന്ന് ജോലി ചെയ്യാന്‍ നിര്‍ദ്ദേശം

ജീവനക്കാരന് കൊറോണ വൈറസ് ബാധ സംശയിച്ചതോടെ ബംഗളൂരുവിലെ ഇന്‍ഫോസിസിന്റെ ഒരു ഓഫീസ് അടച്ചു. ജീവനക്കാരോട് വീടുകളില്‍ ഇരുന്ന് ജോലി ചെയ്യാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. കൊറോണ വൈറസ് ബാധിച്ച ആളുമായി ജീവനക്കാരില്‍ ഒരാള്‍ ബന്ധപ്പെട്ടെന്ന് വിവരം ലഭിച്ചതോടെയാണ് ഇയാള്‍ ജോലി ചെയ്ത കെട്ടിടം അടച്ചിടാന്‍ തീരുമാനിച്ചത്. ജീവനക്കാരുടെ സുരക്ഷയ്ക്കായാണ് തീരുമാനമെന്ന് കമ്പനി അറിയിച്ചു.
കര്‍ണാടകയില്‍ ഇതുവരെ ആറു പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചത്. ഇതില്‍ അഞ്ച് എണ്ണം പേര്‍ ബംഗളൂരു സ്വദേശികളാണ്. ഇതില്‍ മൂന്നു പേര്‍ ഐടി സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരാണ്
https://www.facebook.com/Malayalivartha