രാജസ്ഥാനിലെ ജോധ്പൂരില്‍ ട്രക്കും ജീപ്പും കൂട്ടിയിടിച്ച് ഒരു കുട്ടിയും ആറ് സ്ത്രീകളുമടക്കം 11 മരണം... മൂന്ന് പേര്‍ക്ക് പരിക്ക്

രാജസ്ഥാനിലെ ജോധ്പൂരില്‍ ട്രക്കും ജീപ്പും കൂട്ടിയിടിച്ച് 11 മരണം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ബലോത്ര-ഫലോഡി ഹൈവേയിലുള്ള ഷെര്‍ഗാ ഏരിയയില്‍ ശനിയാഴ്ചയാണ് അപകടം നടന്നത്.ഒരു കുട്ടിയും ആറ് സ്ത്രീകളുമടക്കം 11 പേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. പൊലീസും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി.
വാഹനത്തിനടിയില്‍പെട്ടവരെ രക്ഷപ്പെടുത്താന്‍ ക്രയിന്‍ ഉപയോഗിച്ച് ശ്രമങ്ങള്‍ നടത്തുന്നുണ്ട്. സംഭവത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട് അനുശോചനം പ്രകടിപ്പിച്ചു. 'ജോധ്പൂരിലെ ഷെര്‍ഗ പ്രദേശത്തെ ബലോത്ര-ഫലോഡി മെഗാ ഹൈവേയില്‍ 11 പേര്‍ക്ക് ജീവന്‍ നഷ്ടമായതില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്ക് എന്റെ അനുശോചനം അറിയിക്കുന്നു, ഈ നഷ്ടം സഹിക്കാന്‍ ദൈവം അവര്‍ക്ക് ശക്തി നല്‍കട്ടെ. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ.' - മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
https://www.facebook.com/Malayalivartha