ചിലരങ്ങനെയാണ്..എത്രപറഞ്ഞാലും മനസ്സിലാവില്ല... കൊറോണ ഉണ്ടെന്നു സംശയിച്ചപ്പോൾ മെഡിക്കൽ അധികൃതരുടെ നിർദേശങ്ങൾ പാടെ അവഗണിച്ച് രോഗിയെയുംകൊണ്ട് കുടുംബം ഇയാളുമായി ആശുപത്രികൾ കയറിയിറങ്ങി...മരണശേഷവും യാതൊരു പ്രതിരോധ നടപടികളുമില്ലാതെയായിരുന്നു മൃതദേഹം കൊണ്ടുപോയതെന്ന വാർത്തകളും പുറത്തുവരുമ്പോൾ പ്രതിസന്ധിയിലായത് രണ്ട് സംസ്ഥാനങ്ങൾ

ചിലരങ്ങനെയാണ്..എത്രപറഞ്ഞാലും മനസ്സിലാവില്ല... കൊറോണ ഉണ്ടെന്നു സംശയിച്ചപ്പോൾ മെഡിക്കൽ അധികൃതരുടെ നിർദേശങ്ങൾ പാടെ അവഗണിച്ച് രോഗിയെയുംകൊണ്ട് കുടുംബം ഇയാളുമായി ആശുപത്രികൾ കയറിയിറങ്ങി...
ആശുപത്രികളിൽ നിന്ന് നിർബന്ധപൂർവം ഡിസ്ചാർജ്ജ് വാങ്ങി .. കൊറോണ രോഗം സംശയിക്കുന്ന ഒരാളെ പരിചരിക്കേണ്ട രീതി പാടെ അവഗണിക്കുന്ന തരത്തിലായിരുന്നു ആ കുടുംബം ഇടപെട്ടത്..ഇയാളുടെ മരണശേഷവും യാതൊരു പ്രതിരോധ നടപടികളുമില്ലാതെയായിരുന്നു മൃതദേഹം കൊണ്ടുപോയതെന്ന വാർത്തകളും പുറത്തുവറുമ്പോൾ പ്രതിസന്ധിയിലായത് രണ്ട് സംസ്ഥാനങ്ങൾ
ഇന്ത്യയിൽ ആദ്യത്തെ കൊറോണ വൈറസ് മരണം റിപ്പോർട്ട് ചെയ്ത കർണാടകയിൽ ആണ് ഇത്തരം ഒരു സംഭവം ഉണ്ടായത്...സൗദിയിൽ തീർഥാടനത്തിനു പോയ 76കാരനായ കൽബുർഗി സ്വദേശി മുഹമ്മദ് ഹുസൈൻ സിദ്ദിഖാണ് വൈറസ് ബാധമൂലം മരണപ്പെട്ട ആദ്യ ഇന്ത്യക്കാരൻ. ഇയാൾ മരിക്കുന്ന സമയത്ത് രോഗം സ്ഥിരീകരിച്ചിരുന്നില്ലെങ്കിലും വിദേശയാത്രയുടെയും രോഗലക്ഷണങ്ങളുടെയും അടിസ്ഥാനത്തിൽ കൊറോണ സംശയിക്കുകയും മുൻകരുതലുകൾ നിർദ്ദേശിക്കുകയും ചെയ്തു... എന്നാൽ കുടുംബം ഇതെല്ലം പാടെ അവഗണിക്കുകയായിരുന്നു..
സൗദിയിൽ തീർഥാടനത്തിനു പോയിരുന്ന ഹുസൈൻ സിദ്ദിഖ് ഫെബ്രുവരി 29ന് ഹൈദരാബാദ് വഴിയാണ് നാട്ടിലെത്തിയത് . തുടർന്ന് തെലങ്കാനയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ അദ്ദേഹം ചികിത്സ തേടി..പിന്നീട് കർണാടകത്തിലേക്ക്വന്നു.. .
പിന്നീട് ആശുപത്രികളിൽ നിന്ന് ആശുപത്രികളിലേക്ക് സിദ്ദിഖിനെയുംകൊണ്ട് കുടുംബം യാത്ര ചെയ്യുകയായിരുന്നു. അധികൃതരുടെ നിർദേശം പാടെ അവഗണിച്ചുകൊണ്ടായിരുന്നു ഈ യാത്ര. ആസ്മയും രക്തസമ്മർദവും ഇയാൾക്കുണ്ടായിരുന്നെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇത്തരം അസുഖങ്ങൾ ഉള്ളവരിൽ കൊറോണ വൈറസ് സീരിയസ്സാകും എന്നുള്ള നിർദ്ദേശങ്ങളൊക്കെ അവർ പാടെ അവഗണിച്ചു...
മെഡിക്കൽ അധികൃതരുടെ നിർദേശങ്ങൾ പാടെ അവഗണിച്ച് സിദ്ദിഖിയെ രണ്ട് തവണയാണ് കുടുംബം ആശുപത്രികളിൽ നിന്ന് ആശുപത്രികളിലേക്ക് കൊണ്ടുപോയത്. കൊറോണ രോഗം സംശയിക്കുന്ന ഒരാളെ പരിചരിക്കേണ്ട രീതി പാടെ അവഗണിക്കുന്ന തരത്തിലായിരുന്നു കുടുംബം ഇയാളുമായി ആശുപത്രികൾ കയറിയിറങ്ങിയത്.
ആശുപത്രികളിൽ നിന്ന് ഇയാൾ രണ്ട് തവണയാണ് നിർബന്ധപൂർവം ഡിസ്ചാർജ്ജ് വാങ്ങിയതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയും വ്യക്തമാക്കി. കൽബുർഗി, ഗുൽബർഗ, ഹൈദരാബാദ് എന്നിവിടങ്ങിലെ ആശുപത്രികളിൽ നിന്നുള്ള നിർദേശങ്ങൾ കുടുംബം പാടെ അവഗണിക്കുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
സിദ്ദിഖ് മാർച്ച് അഞ്ചിന് ഒരു സ്വകാര്യ ആശുപത്രിയിലെ ഔട്ട് പേഷ്യന്‍റ് വിഭാഗത്തിൽ ചികിത്സ തേടി... തൊട്ടടുത്ത ദിവസം ഗുൽബർഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു. ഇവിടെ നിന്നാണ് ബന്ധുക്കളുടെ നിർബന്ധപ്രകാരം നഗരത്തിലെ തന്നെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടു പോയത്.
പിന്നാലെ തന്നെ 200 കിലോമീറ്റർ അകലെ ഹൈദരാബാദിലെ കെയർ ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചു. പിന്നീട് രോഗനില വഷളായതിനെത്തുടർന്ന് വീണ്ടും മാർച്ച് 9ന് കൽബുർഗിയിലേക്ക് കൊണ്ടുവന്നു. പിന്നീട് ഗുൽബർഗയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു
ഹൈദരാബാദിലെത്തിച്ച ഇയാളെ പെട്ടെന്ന് തന്നെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയായിരുന്നു. രോഗം പടരുന്നത് തടയാനുള്ള എല്ലാ മുൻകരുതലുകളും ഇവിടെ ഒരുക്കുകയും ചെയ്തിരുന്നു. എന്നാൽ കുടുംബം ഇയാളുടെ തുടർ ചികിത്സയിൽ ആശങ്ക രേഖപ്പെടുത്തുകയും നാട്ടിലേക്ക് തിരികെകൊണ്ടുവരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ആശുപത്രി അധികൃതർ ഉടൻ തന്നെ വിവരം ആരോഗ്യ വകുപ്പിന് കൈമൈറിയെങ്കിലും കുടുംബം ഈ ആവശ്യത്തിൽ ഉറച്ച് നിൽക്കുകയായിരുന്നു.
ഹൈദരാബാദിൽ നിന്ന് കൽബുർഗിയിലേക്കും തിരിച്ചും രോഗിയെയും കൊണ്ട് കുടുംബം യാത്ര ചെയ്തെന്ന് വ്യക്തമായതോടെ അധികൃതർ ആശങ്കയിലായിരിക്കുകയാണ് .. മരിച്ചയാൾക്ക് കൊറോണയുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തതോടെ രണ്ട് സംസ്ഥാന സർക്കാരുകളാണ് ഇയാളുമായി സമ്പർക്കും പുലർത്തിയിരുന്നവരെ കണ്ടെത്താൻ ആരംഭിച്ചിരിക്കുന്നത്.
തെലുങ്കാനയും കർണാടകയും ഒരുപോലെയാണ് വൈറസ് വ്യാപനം തടയാൻ ഇടപെടുന്നത്. 'ഇതുവരെ 34 പേരെ തിരിച്ചറിയുകയും ഐസൊലേഷനിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇവരെല്ലാം നിരീക്ഷണത്തിലാണ് ആരോഗ്യനില തൃപ്തികരവും' തെലുങ്കാന ആരോഗ്യ മന്ത്രാലയ വക്താവ് പ്രതികരിച്ചു.
https://www.facebook.com/Malayalivartha