അലിഗഡില്‍ പൗരത്വ പ്രക്ഷോഭത്തിനിടെ ബി.ജെ.പി പ്രവര്‍ത്തകരുടെ വെടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു

അലിഗഡില്‍ പൗരത്വ പ്രക്ഷോഭത്തിനിടെ ബി.ജെ.പി പ്രവര്‍ത്തകരുടെ വെടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു. ഫെബ്രുവരി 23ന് വെടിയേറ്റ താരിഖ് മുനവ്വര്‍ (22) ആണ് വെള്ളിയാഴ്ച മരിച്ചത്.കരളിലൂടെ വെടിയുണ്ട തുളച്ചുകയറിയ താരിഖ് മാര്‍ച്ച് 10 മുതല്‍ വെന്റിലേറ്ററിലായിരുന്നു. സുഷുമ്നാ നാഡിക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് അരയ്ക്കുതാഴെ തളര്‍ന്ന നിലയിലായിരുന്നുവെന്നും ജവഹര്‍ ലാല്‍ നെഹ്‌റു ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് ഹരിസ് ഖാന്‍ പറഞ്ഞു. മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി.
സംഭവത്തില്‍ ബി.ജെ.പിയുടെ യുവജന വിഭാഗമായ യുവമോര്‍ച്ചയുടെ മുന്‍ നേതാവ് വിനയ് വര്‍ഷണിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിനയിക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പ്രതികളെ കൂടി ഉടന്‍ പിടികൂടണമെന്ന് താരിഖിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. മരണ വിവരമറിഞ്ഞതോടെ താരിഖിന് വെടിയേറ്റ ബാബ്രി മണ്ഡിയില്‍ കടകളടച്ചു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. മേഖലയില്‍ നിരീക്ഷണം കര്‍ശനമാക്കിയതായും സ്ഥിതി നിയന്ത്രണവിധേയമാണെന്നും പൊലീസ് പറഞ്ഞു.
"
https://www.facebook.com/Malayalivartha