കൊറോണ ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായം... സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽനിന്നും സഹായം അനുവദിക്കാൻ കോവിഡ് 19 നെ ദുരന്തമായി പ്രഖ്യാപിക്കാനും കേന്ദ്രസർക്കാർ തീരുമാനിച്ചു.

കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. നാല് ലക്ഷം രൂപയാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ രോഗം ബാധിച്ച് മരിച്ചാലും ധനസഹായം ലഭിക്കുമെന്ന് സർക്കാർ അറിയിച്ചു. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽനിന്നും സഹായം അനുവദിക്കാൻ കോവിഡ് 19 നെ ദുരന്തമായി പ്രഖ്യാപിക്കാനും കേന്ദ്രസർക്കാർ തീരുമാനിച്ചു.
കോവിഡ്-19 ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടന(ഡബ്ല്യൂഎച്ച്ഒ) പ്രഖ്യാപിച്ചിട്ടുണ്ട് . ലോകാരോഗ്യ സംഘടനാ മേധാവി ഡോ ടെഡ്രോസ് അദാനോം ഗെബ്രയേസസാണ് പ്രഖ്യാപനം നടത്തിയത്. നൂറിലധികം രാജ്യങ്ങളിൽ രോഗം പടർന്നു പിടിച്ച സാഹചര്യത്തിലാണ് പ്രഖ്യാപനം..
വൈറസിനെതിരായ വിവിധ രാജ്യങ്ങളുടെ ചെറുത്ത് നില്പ്പില് ഒരു തരത്തിലുമുള്ള കുറവ് വരരുതെന്ന നിര്‍ദേശത്തോടെയാണ് പ്രഖ്യാപനം. അത്യന്തം ആശങ്കാജനകമായ സാഹചര്യമാണ് നിലവിലുള്ളതെന്നും ചൈനയ്ക്കു പുറത്ത് രോഗവ്യാപനം അതിവേഗമാണെന്നും വിലയിരുത്തി. . രണ്ടാഴ്ചക്കിടെ രോഗികളുടെ എണ്ണത്തിൽ 13 മടങ്ങ് വർധനവുണ്ടായെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി
രാജ്യത്ത് രണ്ടു പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. കർണാടകയിൽനിന്നുള്ള എഴുപത്താറുകാരനും ഡൽഹി സ്വദേശിയായ അറുപത്തൊൻപതുകാരിയുമാണ് മരിച്ചത്. ഡൽഹി ജനക്പുരി സ്വദേശിയായ അറുപത്തൊൻപതുകാരി രാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൽബുർഗി സ്വദേശിയായ എഴുപത്താറുകാരൻ സൗദി സന്ദർശിച്ച ശേഷം തിരികെ എത്തിയപ്പോഴാണു രോഗബാധിതനായത്
https://www.facebook.com/Malayalivartha