റിവ്യൂ ഹരജി തള്ളിയതിനു ശേഷം മൂന്നു വർഷത്തെ സമയമുണ്ട് തിരുത്തൽ ഹർജി നൽകാൻ.. പുതിയ തിരുത്തൽ ഹർജിയും ദയാഹർജിയും നൽകാൻ 2021 ജൂലൈ വരെ സമയം അനുവദിക്കണമെന്ന ഹർജി സുപ്രീം കോടതി പരിഗണിക്കും

നിർഭയ കേസിൽ പുതിയ തിരുത്തൽ ഹർജിയും ദയാഹർജിയും നൽകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുകേഷ് സിംഗ് നൽകിയ ഹർജി സുപ്രീം കോടതി പരിഗണിക്കും. ആദ്യത്തെ മരണവാറന്റ് നിലവിൽ വന്നപ്പോൾ ഏഴുദിവസത്തിനകം തിരുത്തൽ ഹർജി നൽകണമെന്ന് വൃന്ദ ഗ്രോവർ തന്നെ തെറ്റിദ്ധരിപ്പിച്ചതിനാൽ ആണ് താൻ ജനുവരി ഏഴിനു തന്നെ ഹർജി നൽകിയതെന്നാണ് മുകേഷ് സിംഗ് പറയുന്നത്.
റിവ്യൂ ഹരജി തള്ളിയതിനു ശേഷം മൂന്നു വർഷത്തെ സമയമുണ്ട് തിരുത്തൽ ഹർജി നൽകാൻ. എന്നാൽ തെറ്റിദ്ധരിപ്പിക്കപ്പെട്ടതിനാൽ നേരത്തെ തന്നെ ഹർജി നൽകുകയായിരുന്നു. അതിനാൽ പുതിയ തിരുത്തൽ ഹർജിയും ദയാഹർജിയും നൽകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് മുകേഷ് സിംഗ് ഇപ്പോൾ ഹർജി നൽകിയിട്ടുള്ളത്
2018 ജൂലൈയിലാണ് സുപ്രീം കോടതി മുകേഷ് സിംഗിന്റെ തിരുത്തൽ ഹർജി തള്ളിയത്. അതിനാൽ പുതിയ തിരുത്തൽ ഹർജിയും ദയാഹർജിയും നൽകാൻ 2021 ജൂലൈ വരെ സമയം അനുവദിക്കണമെന്നാണ് മുകേഷ് സിംഗ് ആവശ്യപ്പെട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha