മധ്യപ്രദേശില്‍ വിശ്വാസ വോട്ടെടുപ്പ് തിങ്കളാഴ്ച നടക്കും... ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്തുണയര്‍പ്പിച്ച് 22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചതിന് പിന്നാലെയാണ് കമല്‍നാഥ് സര്‍ക്കാരിന് വിശ്വാസ പരീക്ഷ നേരിടേണ്ടി വന്നത്

രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്ന മധ്യപ്രദേശില്‍ വിശ്വാസ വോട്ടെടുപ്പ് തിങ്കളാഴ്ച നടക്കും. മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്ടനാണ് ഇക്കാര്യം അറിയിച്ചത്. ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്തുണയര്‍പ്പിച്ച് 22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചതിന് പിന്നാലെയാണ് കമല്‍നാഥ് സര്‍ക്കാരിന് വിശ്വാസ പരീക്ഷ നേരിടേണ്ടി വന്നത്. വിശ്വാസ വോട്ടെടുപ്പെന്ന കടമ്പ നിഷ്പ്രയാസം മറികടക്കാന്‍ തങ്ങള്‍ക്കാകുമെന്ന് മുഖ്യമന്ത്രി കമല്‍നാഥ് ഇതിനോടകം വ്യക്തമാക്കിയിരുന്നു.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് കോണ്‍ഗ്രസിന് കനത്ത പ്രഹരം സമ്മാനിച്ച് സിന്ധ്യ കോണ്‍ഗ്രസ് പാളയത്തില്‍ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയത്.
"
https://www.facebook.com/Malayalivartha