ഇന്ത്യയില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ഇന്ത്യ അതിര്‍ത്തികള്‍ അനിശ്ചിതകാലത്തേക്ക് അടച്ചു

ഇന്ത്യയില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ഇന്ത്യ അതിര്‍ത്തികള്‍ അനിശ്ചിതകാലത്തേക്ക് അടച്ചു. പാകിസ്താനിലേക്കും തിരികെയുമുള്ള കര അതിര്‍ത്തികവാടങ്ങളെല്ലാം അനിശ്ചിതകാലത്തേക്ക് അടയ്ക്കുന്നതായാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയത്.ഇതിനു പുറമെ നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളിലേക്കുള്ള കര അതിര്‍ത്തി കവാടങ്ങളില്‍ ഇന്ന് അര്‍ധരാത്രിയോടെ അടയ്ക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
നിലവില്‍ അതിര്‍ത്തിക്ക് ഇപ്പുറത്ത് ഉള്ളവര്‍ ഇന്ന് വൈകീട്ടോടെ തിരികെപ്പോകണമെന്നും അറിയിച്ചിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 84 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. ആകെ 26 പേരാണ് ഇവിടെ ചികിത്സയില്‍ കഴിയുന്നത്.
https://www.facebook.com/Malayalivartha