മൂന്നാറിൽ വിദേശികൾ താമസിച്ചത് കെടിഡിസി ടീ കൗണ്ടി ഹോട്ടലില്‍; കനത്ത ജാഗ്രത |നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചേക്കും

ബ്രിട്ടീഷ് പൗരന് കോവിഡ്-19 സ്ഥിരീകരിച്ചതിനു പിന്നാലെ മൂന്നാറിൽ കർശന ജാഗ്രതാ നിർദേശം. വിദേശികൾ താമസിച്ചിരുന്ന കെടിഡിസി ഹോട്ടല്‍ അടച്ചു. മന്ത്രി എം.എം മണിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരുകയാണ്.
ബ്രിട്ടീഷ് പൗരൻ ഉൾപ്പെടെ 19 പേരടങ്ങുന്ന സംഘം കഴിഞ്ഞയാഴ്ചയാണ് മൂന്നാറിലെത്തിയത്. കൊറോണ സംശയത്തെ തുടർന്ന് ഇവർ നിരീക്ഷണത്തിലായിരുന്നു. നിരീക്ഷണത്തിലായിരുന്ന ഇയാൾ നെടുന്പാശേരി വഴി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചു. ഇയാളും 19 പേരടങ്ങുന്ന സംഘത്തെയും നെടുന്പാശേരിയിൽ പോലീസ് പിടികൂടുകയായിരുന്നു...
ദുബായിലേക്കുള്ള എമിറേറ്റ്സ് വിമാനത്തില്‍ വിദേശത്തേക്ക് കടക്കാനാണ് ബ്രിട്ടീഷ് പൗരൻ ശ്രമിച്ചത്.. എമിറേറ്റ്സ് വിമാനത്തിനുള്ളിൽ കയറിയശേഷമാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് ഇയാൾക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതായുള്ള റിപ്പോർട്ട് ലഭിച്ചത്. ഉടൻതന്നെ അധികൃതർ വിമാനത്താവളത്തിലേക്ക് വിവരം കൈമാറുകയും തടയുകയും ചെയ്തു.
സംഭവത്തെ തുടർന്ന് വിമാനത്തിന്റെ യാത്ര തടസപ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന 270 യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റുമെന്നും അധികൃതർ അറിയിച്ചു. അണുവിമുക്തമാക്കുന്നതിനായി നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചേക്കുമെന്നും സൂചനയുണ്ട്. മൂന്നാറിൽ വിനോദ സഞ്ചാരത്തിനെത്തിയ 19 പേരടങ്ങുന്ന സംഘത്തെ കൊറോണ സംശയത്തെ തുടർന്ന് നിരീക്ഷണത്തിലാക്കിയിരുന്നു. ഞായറാഴ്ച രാവിലെയാണ് ബ്രിട്ടീഷ് പൗരന് കൊറോണ വൈറസ് സ്ഥിരീകരിച്ചത്
https://www.facebook.com/Malayalivartha