രാജ്യത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 108; കനത്ത ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 108 ആയി ഉയർന്നു. കൂടുതല്‍ വ്യക്തികൾക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ കനത്ത ജാഗ്രത പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. മഹാരാഷ്ട്രയിലായിരുന്നു ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. . മഹാരാഷ്ട്രയിലെ ഔറഗാബാദില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചതോടെ, മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 32 ആയി ഉയർന്ന് കഴിഞ്ഞു. 59 വയസുകാരിക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് .
ലോകത്ത് ആകെ ഒന്നരലക്ഷം ആളുകളില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട് . 5760 പേർ കൊല്ലപ്പെട്ടു . 3,189 പേരാണ് ചൈനയില്‍ മരണപ്പെട്ടത് . ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത് ചൈനയിലാണ്. . 80,824 പേരിലാണ് ചൈനയില്‍ രോഗം സ്ഥിരീകരിച്ചതും . ഇതില്‍ 65,541 പേര്‍ക്ക് രോഗം ഭേദമായി കഴിഞ്ഞു . ചൈന കഴിഞ്ഞാല്‍ ഇറ്റലിയിലാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് . 1441 പേരാണ് ഇവിടെ മരിച്ചത്.
https://www.facebook.com/Malayalivartha