കോവിഡ് 19നെ നേരിടാൻ രാഷ്ട്ര തലവന്മാർ യോഗം ചേരുന്നു; വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് യോഗം നടക്കുന്നത്

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പടർന്നു പിടിക്കുന്ന കോവിഡ് 19നെ നേരിടാൻ ദക്ഷിണേഷ്യൻ രാജ്യങ്ങളും സഹകരിക്കുന്നതോടെ വൈറസിനെ ഒന്നിച്ച് നേരിടാനൊരുങ്ങുകയാണ് സാർക്ക് അംഗരാജ്യങ്ങളും . കോവിഡ് 19 ഭീഷണി നേരിടാനുള്ള നടപടികളെക്കുറിച്ച് ആലോചിക്കുന്നതിന് സാർക്ക് രാജ്യങ്ങൾ യോഗം ചേരുകയാണ് .
വീഡിയോ കോൺഫറസിങ്ങിലൂടെയാണ് യോഗം നടക്കുന്നത്. പാകിസ്ഥാൻ പ്രധാന മന്ത്രി ഇമ്രാൻ ഖാൻ സാർക്ക് യോഗത്തിൽ പങ്കെടുക്കില്ല എന്ന് അറിയിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം വരെയും നരേന്ദ്ര മോദിയുടെ അഭ്യർത്ഥന മാനിച്ച് താൻ യോഗത്തിൽ പങ്കെടുക്കുമെന്നായിരുന്നു പുറത്ത് വന്ന വിവരം. എന്നാൽ ഇപ്പോൾ ചേർന്ന് സാർക്ക് യോഗത്തിൽ ഇമ്രാൻ ഖാൻ ഇല്ല. സാർക് മേഖലയിൽ ഇതുവരെ 150 കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ. ഇറാൻ അതിർത്തി വെല്ലുവിളി ഉയർത്തി നിൽക്കുകയാണ്.
https://www.facebook.com/Malayalivartha


























