കൽബുർഗിയിൽ ഒരാൾക്ക് കൂടി വൈറസ് ബാധ; രോഗം ബാധിച്ച് മരിച്ച വ്യക്തിയുടെ ബന്ധുവിനാണ് രോഗം

രാജ്യത്തെ ആദ്യ കൊവിഡ് 19 മരണം നടന്ന കൽബുർഗിയിൽ ഒരാൾക്ക് കൂടി വൈറസ് ബാധ . രോഗം ബാധിച്ച് മരിച്ച വ്യക്തിയുടെ ബന്ധുവിനാണ് രോഗം. ബന്ധു മരിച്ച വ്യക്തിയെ ആശുപത്രിയിൽ പരിചരിച്ചിരുന്നു. കൊവിഡ് 19 ബാധിതരുടെ എണ്ണം കർണ്ണാടകത്തിൽ ഏഴായി. അതിനിടെ കൽബുർഗിയിൽ നിന്നും മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ തീരുമാനമെടുത്തിരുന്നു. കർണാടക ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസിൽ വിദ്യാർത്ഥികളെ ബെംഗളൂരുവിൽ എത്തിക്കുകയാണ് ലക്ഷ്യം . ഇവിടെ നിന്നും കെഎസ്ആർടിസി ബസിൽ നാട്ടിലെത്തിക്കാൻ തീരുമാനമായി.
കൽബുർഗിയിലെ കൊവിഡ് ബാധിതൻ ചികിത്സയിൽ കഴിഞ്ഞിരുന്ന ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികളാണ് ഇവർ. ഇവിടെ വിദ്യാർത്ഥികളെല്ലാം ഭയത്തിലാണ്. കൽബുർഗിയിൽ സ്ഥിതി ഗുരുതരമാണെന്ന് വിദ്യാര്‍ത്ഥികൾ പറഞ്ഞു. 76 കാരൻ മരിച്ചതിന് ശേഷമാണ് അദ്ദേഹത്തിന് കൊവിഡ് ആണെന്ന് സ്ഥിരീകരിക്കുന്നത്.
https://www.facebook.com/Malayalivartha


























