വിശ്വാസവോട്ട് സംബന്ധിച്ച് അനിശ്ചിത്വത്വം നിലനിൽക്കവെ മധ്യപ്രദേശ് നിയമസഭാ ബജറ്റ് സമ്മേളനം ഈ മാസം 26 വരെ പിരിഞ്ഞു

മധ്യപ്രദേശ് നിയമസഭാ ബജറ്റ് സമ്മേളനം ഈ മാസം 26 വരെ പിരിഞ്ഞു. വിശ്വാസവോട്ട് സംബന്ധിച്ച് അനിശ്ചിത്വത്വം നിലനിൽക്കുകയായിരുന്നു. ഇതിനിടയിലാണ് ബജറ്റ് സമ്മേളനം പിരിഞ്ഞത്. ഗവര്‍ണറുടെ നയ പ്രഖ്യാപന പ്രസംഗത്തിന് പിന്നാലെയായിരുന്നു സഭ 26 വരെ പിരിഞ്ഞതായി സ്പീക്കര്‍ എന്‍.പി. പ്രജാപതി പറഞ്ഞത്. കൊറോണവൈറസിന്റെ പശ്ചാത്തലത്തിലായിരുന്നു സഭ നിര്‍ത്തിവെച്ചതെന്നും സ്പീക്കര്‍ വ്യക്തമാക്കുകയും ചെയ്തു . പ്രതിസന്ധിയിലായ കമല്‍നാഥ് സര്‍ക്കാരിന് ഇത് താത്കാലിക ആശ്വാസമായിരിക്കുകയാണ്.
കേവലഭൂരിപക്ഷം നഷ്ടമായ കമല്‍നാഥ് സര്‍ക്കാര്‍ തിങ്കളാഴ്ച തന്നെ നിയമസഭയില്‍ വിശ്വാസം തേടണമെന്നും ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്‍ നിര്‍ദേശിക്കുകയും ചെയ്തു. എന്നാൽ സഭാസമ്മേളനത്തിന്റെ അജന്‍ഡയില്‍ സ്പീക്കര്‍ വിശ്വാസവോട്ടെടുപ്പ് ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നില്ല എന്ന കാര്യം ശ്രദ്ധേയം. ഹരിയാനയിലേക്ക് മാറ്റിയിരുന്ന ബിജെപി എംഎല്‍എമാരും ജയ്പൂരിലേക്ക് മാറ്റിയിരുന്ന കോൺഗ്രസ് എംഎല്‍എമാരും രാവിലെ നിയമസഭയിലെത്തുകയും ചെയ്തിരുന്നു. മാത്രമല്ല സഭയെ അഭിസംബോധന ചെയ്യുവാൻ ഗവര്‍ണറും എത്തി . മിനിറ്റ് മാത്രം നയ പ്രഖ്യാപന പ്രസംഗം നടത്തിയ ശേഷം അദ്ദേഹം മടങ്ങുകയും ചെയ്തു. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ്, അടിയന്തരമായി വിശ്വാസവോട്ട് തേടാന്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തുനല്‍കിയിരിന്നത്.
https://www.facebook.com/Malayalivartha


























