സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തിയ മകൻ കണ്ടത് അമ്മയ്‌ക്കൊപ്പം കാമുകനെ... സംഭവം പുറംലോകം അറിയാതിരിക്കാൻ മകനെ കഴുത്ത് മുറുകി ശ്വാസം മുട്ടി കൊലപ്പെടുത്തി; നാലരവർഷത്തിന് ശേഷം അരുംകൊലയുടെ ചരുളഴിഞ്ഞപ്പോൾ പുറത്ത് വരുന്നത് ക്രൂരമായ കൊലപാതകം

പതിമൂന്ന് കാരന്റെ മരണം കൊലാപാതകമെന്ന് തെളിഞ്ഞു. ഇതോടെ നാല് വര്‍ഷത്തിന് ശേഷം സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയും കാമുകനും അറസ്റ്റിലായി. നാഗര്‍കോവില്‍ പളുകല്‍ മലയടി സ്വദേശി വസന്ത(49) സമാപവാസിയും കാമുകനുമായ സുബണന്‍(35) എന്നിവരാണ് അറസ്റ്റിലായത്. നാല് വര്‍ഷം മുമ്ബായിരുന്നു വസന്തയുടെ മകന്‍ ലാല്‍ കൃഷ്ണയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറക്ക ഗുളിക കഴിച്ച് കുട്ടി ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു എന്ന് കാട്ടി കുട്ടിയുടെ അമ്മ തന്നെ പാറശാല ആശുപത്രിയില്‍ എത്തിച്ചു.
എന്നാല്‍ ആരോഗ്യസ്ഥിതി മോസമായതോടെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. എന്നാല്‍ മരണം സംഭവിച്ചിരുന്നു. സംഭവത്തെ കുറിച്ചുള്ള പൊലീസ് പറയുന്നതിങ്ങനെ. ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്ന വസന്തയോടൊപ്പമാണ് മകനും, മകളും കഴിഞ്ഞിരുന്നത്. സ്‌കുള്‍ വിട്ട് വന്ന ലാല്‍കൃഷ്ണ വീട്ടിലുണ്ടായിരുന്ന സുബണനെ കണ്ട വിവരം പിതാവിനോട് പറയുമെന്ന ഭയത്തില്‍ ഇരുവരും ചേര്‍ന്ന് ചങ്ങലകൊണ്ട് കഴുത്ത് മുറുക്കി.
ബോധരഹിതനായി വീണ കുട്ടിക്ക് മാതാവ് ഉറക്കഗുളിക നല്‍കിയ ശേഷം ആശുപത്രിയില്‍ എത്തിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്ത് മുറുകി ശ്വാസം മുട്ടിയതാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. തൊണ്ടയില്‍ കുരുങ്ങിയ ഉറക്കഗുളികകളും, കഴുത്തിലെ ചങ്ങലയുടെ പാടുകളും ആണ് കൊലപാതകമെന്ന നിഗമനം ബലപ്പെടുത്തിയത്.
മകന്റെ മരണത്തില്‍ ദുരുഹത ആരോപിച്ച് പിതാവ് എസ്പിയ്ക്ക് നല്കിയ പരാതിയെ തുടര്‍ന്ന് പ്രത്യേക സംഘം നടത്തിയ അന്വേഷണമാണ് ഇരുവരെയും കുടുക്കിയത്. മാസങ്ങള്‍ക്ക് മുമ്ബ് പൊലീസ് ഇരുവരെയും ചോദ്യം ചെയ്‌തെങ്കിലും കുറ്റം സമ്മതിച്ചിരുന്നില്ല.
https://www.facebook.com/Malayalivartha


























