കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ 50 ലധികം ആളുകള്‍ പങ്കെടുക്കുന്ന എല്ലാ പരിപാടികള്‍ക്കും വിലക്ക്

കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ മാര്‍ച്ച് 31 വരെ നിശാ ക്ലബ്ബുകള്‍, ജിം, സ്പാ തുടങ്ങിയവ പ്രവര്‍ത്തിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. വിവാഹങ്ങളും മറ്റു പരിപാടികളും നീട്ടിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.50 ലധികം ആളുകള്‍ പങ്കെടുക്കുന്ന എല്ലാ മത സാമൂഹിക-സാംസ്‌കാരിക പരിപാടികള്‍ക്കും വിലക്കുണ്ട്.
സ്‌കൂളുകള്‍, കോളേജുകള്‍, സിനിമാ തീയേറ്ററുകള്‍ എന്നിവ കഴിഞ്ഞ ആഴ്ചതന്നെ അടച്ചുപൂട്ടിയിരുന്നു. വിവാഹങ്ങള്‍ക്ക് വിലക്കില്ലെങ്കിലും സ്വമേധയാ നീട്ടിവെക്കണമെന്നും ഡല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha


























