ചിക്കനില്ലെങ്കിൽ ചക്ക ! ചിക്കൻ ബിരിയാണിക്ക് പകരം ചക്ക ബിരിയാണി ..പ്രധാനപ്പെട്ട രണ്ട് അക്ഷരങ്ങൾ രണ്ടിലും ഒരേപോലെ ഉണ്ടല്ലോ.......

പക്ഷിപ്പനി വന്നപ്പോൾ കോളടിച്ചത് ചക്കയ്ക്കാണ് ..പക്ഷിപ്പനിയും കൊറോണയും ഒരുമിച്ചു വന്നപ്പോൾ പലർക്കും മാംസം കഴിക്കാന്‍ ഭയമാണ് ...അതോടെ ഹോട്ടലുകളിലും നോൺവെജിറ്റേറിയൻ ഭക്ഷണങ്ങൾക്ക് ഡിമാൻഡ് കുറഞ്ഞു ..ചിക്കൻ ബിരിയാണിയുടെ വില പകുതി ആയി കുറച്ചെങ്കിലും ആർക്കും വേണ്ടാത്ത അവസ്ഥയാണ് ..
മാംസാഹാരം കഴിക്കുന്നത് കൊറോണ വൈറസ് പിടിപെടാൻ കാരണമാകില്ലെങ്കിലും മാംസാഹാരത്തോട് ജനങ്ങള്‍ക്ക് പേടിയാണ് ..കേരളത്തിൽ മാത്രമല്ല പല സംസ്ഥാനങ്ങളിലും ഇതാണ് അവസ്ഥ..അതേസമയം മറ്റൊരു ഭക്ഷ്യവസ്തുവിന് പ്രിയമേറിവരുകയും ചെയ്തിട്ടുണ്ട്.. ചക്കയാണ് ആ ഭക്ഷ്യവസ്തു. കൊറോണ ഭീതി മൂലം കോഴിയിറച്ചിയും ആട്ടിറച്ചിയും ഉപയോഗിക്കാന്‍ ജനങ്ങള്‍ ഭയപ്പെടുന്ന സാഹചര്യത്തിൽ ഇതിന് പകരമായി ഉപയോഗിക്കാനുള്ള ഭക്ഷ്യവസ്തുവായി ചക്ക പ്രാധാന്യം നേടിയിരിക്കുന്നത്.
ബിരിയാണി അടക്കമുള്ളവയ്ക്ക് ചക്കയാണ് ഇപ്പോള്‍ കൂടുതല്‍ പേരും ഉപയോഗിക്കുന്നത്. വിപണി മൂല്യം ഏറിയതോടെ ലക്‌നൗവില്‍ ഒരു കിലോ ചക്കയുടെ വില 120 രൂപയായി വർധിച്ചു എന്നാണു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്
https://www.facebook.com/Malayalivartha


























