വധശിക്ഷയ്ക്കെതിരെ നടക്കുന്ന അപ്രതീക്ഷിത നീക്കം; രാഷ്ട്രപതി ദയാഹർജി തള്ളിയതോടെ രാജ്യത്തെ നിയമവഴികൾ അടഞ്ഞു; രാജ്യാന്തര നീതിന്യായ കോടതിയെ സമീപിച്ച് നിർഭയ കേസ് പ്രതികൾ; ഇനി വിധി എന്താകും?

വധശിക്ഷയ്ക്കെതിരെ അപ്രതീക്ഷിത നീക്കവുമായി നിർഭയ കേസ് പ്രതികൾ രംഗത്ത്. രാഷ്ട്രപതി ഇവരുടെ ദയാഹർജി തള്ളിയിരുന്നു. ഇതോടെ രാജ്യത്തെ എല്ലാ നിയമവഴികളും അടഞ്ഞിരിക്കുകയാണ് ഇവർക്ക്. രാജ്യാന്തര നീതിന്യായ കോടതിയെ (ഐസിജെ) സമീപിച്ചിരിക്കുകയാണ് ഇപ്പോൾ പ്രതികൾ. വധശിക്ഷ സ്റ്റേ ചെയ്യണം എന്നാവശ്യം പ്രതികളായ അക്ഷയ്, പവൻ, വിനയ് എന്നിവർ ഉയർത്തിയിരുന്നു. മാത്രമല്ല ഐസിജെയെ സമീപിക്കുകയും ചെയ്തു .
നിർഭയ കേസ് പ്രതികളിലൊരാളായ മുകേഷ് സിങ് വീണ്ടും തിരുത്തൽ ഹർജിക്ക് അനുമതി തേടിയിരുന്നു. ഇങ്ങനെ ഹർജി സുപ്രീംകോടതി തിങ്കളാഴ്ച തള്ളി. ഇതോടെയാണ് ഈ നീക്കമുണ്ടായതെന്ന നിഗമനത്തിലാണ് ഏവരും. എന്നാൽ യാതൊരു രക്ഷാമാർഗവും മുകേഷിനു ബാക്കിയില്ലെന്നും ചൂണ്ടിക്കാട്ടിയായി രുന്നു കോടതി ഹർജി തള്ളിയത്. നിർഭയ കേസിലെ 4 കുറ്റവാളികളെയും 20നു രാവിലെ 5.30നു തൂക്കിലേറ്റാൻ പട്യാല ഹൗസ് കോടതി മരണ വാറന്റ് പുറപ്പെടുവിച്ചിരുന്നു. മുകേഷ് കുമാർ സിങ് (32), പവൻ ഗുപ്ത (25), വിനയ് ശർമ (26), അക്ഷയ് കുമാർ സിങ് (31) എന്നിവർക്ക് ഇനി നിയമവഴികളൊന്നുമില്ലെന്നു സംസ്ഥാന സർക്കാരും പ്രതിഭാഗവും കോടതിയിൽ അറിയിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























