നിർഭയ പ്രതികൾ രാജ്യാന്തര നീതിന്യായ കോടതിയെ സമീപിച്ചു...വധ ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യം

വധശിക്ഷയ്ക്കെതിരെ അപ്രതീക്ഷിത നീക്കവുമായി നിർഭയ കേസ് പ്രതികൾ. രാഷ്ട്രപതി ദയാഹർജി തള്ളിയതുൾപ്പെടെ രാജ്യത്തെ എല്ലാ നിയമവഴികളും പ്രതികൾക്ക് മുന്നിൽ അടഞ്ഞതോടെയാണ് അവസാന ശ്രമം എന്ന നിലയിൽ രാജ്യാന്തര നീതിന്യായ കോടതിയെ (ഐസിജെ) പ്രതികൾ സമീപിച്ചിരിക്കുന്നത് .. . വധശിക്ഷ സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ടാണു പ്രതികളായ അക്ഷയ്, പവൻ, വിനയ് എന്നിവർ ഐസിജെയെ സമീപിച്ചത്....
നിർഭയ കേസ് പ്രതികളിലൊരാളായ മുകേഷ് സിങ് വീണ്ടും തിരുത്തൽ ഹർജിക്ക് അനുമതി തേടി ഹർജി നൽകിയിരുന്നു. ഇതും സുപ്രീംകോടതി തിങ്കളാഴ്ച തള്ളി.. ഇനി രാജ്യത്തെ ഒരു നിയമ സംവിധാനവും പ്രതികളുടെ തുണയ്ക്ക് എത്തില്ലെന്ന് ഉറപ്പായതോടെ ആണ് ഈ നീക്കമുണ്ടായതെന്നാണു നിഗമനം.
ഇനി യാതൊരു രക്ഷാമാർഗവും മുകേഷിനു ബാക്കിയില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ഹർജി തള്ളിയത്. നിർഭയ കേസിലെ 4 കുറ്റവാളികളെയും 20നു രാവിലെ 5.30നു തൂക്കിലേറ്റാൻ പട്യാല ഹൗസ് കോടതി മരണ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്....
മുകേഷ് കുമാർ സിങ് (32), പവൻ ഗുപ്ത (25), വിനയ് ശർമ (26), അക്ഷയ് കുമാർ സിങ് (31) എന്നിവർക്ക് ഇനി നിയമവഴികളൊന്നുമില്ലെന്നു സംസ്ഥാന സർക്കാരും പ്രതിഭാഗവും കോടതിയിൽ അറിയിച്ചിരുന്നു... 4 പ്രതികളുടെയും ദയാഹർജി രാഷ്ട്രപതി തള്ളിയതാണ്.
2012 ഡിസംബര്‍ 16നാണു 23കാരിയായ മെഡിക്കല്‍ വിദ്യാർഥിനിയെ ഓടുന്ന ബസ്സില്‍ ആറുപേര്‍ ചേര്‍ന്നു ക്രൂരമായി പീഡിപ്പിച്ചു റോഡിലേക്ക് എറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവതി ചികില്‍സയ്ക്കിടെ സിംഗപ്പുരിലെ ആശുപത്രിയില്‍ മരിക്കുകയായിരുന്നു .
https://www.facebook.com/Malayalivartha


























