ദുബായിയില്‍ ക്രിക്കറ്റ് മത്സരം കളിക്കാനുണ്ടെന്ന് പറഞ്ഞു; ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാക്കിയിരുന്നവർ ഇറങ്ങി ഓടി

മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചവരെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാക്കിയിരുന്നു. എന്നാൽ ഇതിൽ 11 പേര്‍ മുങ്ങി. ദുബായില്‍ നിന്നെത്തിയ ഇവര്‍ വാര്‍ഡില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു. നവി മുംബൈയില്‍ ഒരു ആശുപത്രിയിലാണ് സംഭവം നടന്നത്. ഇവരുടെ പരിശോധനാ ഫലം വന്നിരുന്നില്ല. അതിനിടെയായിരുന്നു ഇവര്‍ വാര്‍ഡില്‍ നിന്നും മുങ്ങിയത്. കൂട്ടത്തില്‍ ഒരാളുടെ ഫലം പോസിറ്റീവാണെന്ന റിപ്പോര്‍ട്ടുകൾ പുറത്ത് വരികയാണ് . തങ്ങള്‍ക്ക് ദുബായിയില്‍ ക്രിക്കറ്റ് മത്സരം കളിക്കാനുണ്ടെന്ന് പറഞ്ഞായിരുന്നു ഇവര്‍ മുങ്ങിയതെന്നും റിപ്പോര്‍ട്ടുകൾ പുറത്ത് വരുന്നു. നേരത്തെ ദുബായില്‍ നിന്നെത്തിയ 11 അംഗ സംഘത്തെ പരിശോധനകള്‍ക്ക് ശേഷം ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി.
നവി മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷനും ലോക്കല്‍ പൊലീസു ഇവര്‍ക്കായി തിരച്ചില്‍ തുടങ്ങി കഴിഞ്ഞു. ഇപ്പോളത്തെ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 115 ആണ് കൂടുതല്‍ പേര്‍ മഹാരാഷ്ട്രയിലാണ്. 33–ഓളം പേര്‍ക്കാണ് ഇവിടെ കൊറോണ ബാധ സ്ഥിരീകരിച്ചത്. രോഗം പടരുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിക്കുകയും ചെയ്തു. മാളുകളും തിയേറ്ററുകളും അടക്കമുള്ളവ അടച്ചിടാനും നിര്‍ദേശം നൽകയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























