കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാന്‍ ഡോക്ടര്‍മാരും നഴ്സുമാരും ചെയ്യുന്ന സേവനങ്ങളെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാന്‍ ഡോക്ടര്‍മാരും നഴ്സുമാരും ചെയ്യുന്ന സേവനങ്ങളെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. വൈറസ് നിയന്ത്രിക്കാന്‍ ഇന്ത്യ സ്വീകരിക്കുന്ന നടപടികളെ വിവിധ രാജ്യങ്ങളിലുള്ളവര്‍ അഭിനന്ദിക്കുകയാണ്. ഇത് നമ്മുടെ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും മുനിസിപ്പില്‍ ജീവനക്കാരുടെയും വിമാനത്താവള ജീവനക്കാരുടെയും ബന്ധപ്പെട്ട മറ്റുള്ളവരുടെയും ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും മോദി ട്വീറ്റ് ചെയ്തു. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സംഘടിതമായ പ്രവര്‍ത്തനങ്ങളാണു നടക്കുന്നത്.
ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും. ഉത്തരവാദിത്വബോധമുള്ള പൗരന്മാര്‍ക്ക് കൊറോണയ്‌ക്കെതിരേയുള്ള പോരാട്ടത്തെ ശക്തിപ്പെടുത്താന്‍ കഴിയും. നമ്മുടെ പൗരന്മാര്‍ മറ്റുള്ളവരുടെ ജീവന്‍ അപകടപ്പെടുത്താന്‍ ഒന്നും ചെയ്യില്ലെന്നും മോദി ട്വീറ്റ് ചെയ്തു.
https://www.facebook.com/Malayalivartha
























