മുന്‍ കാമുകനെ വീട്ടമ്മ മുളക് പൊടിയെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ പ്രതികാരം... കാമുകന്റെ ശല്യം കാരണം വീട്ടില്‍ വിളിച്ചു വരുത്തി മുളക് പൊടി എറിഞ്ഞശേഷം വാക്കത്തി ഉപയോഗിച്ച് വെട്ടിവീഴ്ത്തിയത് മക്കളുടെ ഭാവിയെ ഓര്‍ത്ത്...

മുന്‍ കാമുകനെ വീട്ടമ്മ മുളക് പൊടിയെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തി സംഭവത്തിനു പിന്നില്‍ പ്രതികാരം. കാമുകന്റെ ശല്യം കാരണം ഇയാളെ ഒഴിവാക്കാനായിരുന്നു കൊലപാതകം നടത്തിയത് . തമിഴ്നാട് ബോഡിനായ്ക്കന്നൂരിലാണ് സംഭവം നടന്നത്. കാമുകനെ വീട്ടില്‍ വിളിച്ചു വരുത്തി മുളകു പൊടി എറിഞ്ഞ ശേഷം വാക്കത്തി ഉപയോഗിച്ച് യുവതി വെട്ടിവീഴ്ത്തുകയായിരുന്നു. ചിന്നക്കനാല്‍ ബിഎല്‍ റാം സ്വദേശി രാജന്‍(31) ആണ് കൊല്ലപ്പെട്ടത്. ബോഡിനായ്ക്കന്നൂര്‍ നന്ദവനം തെരുവില്‍ വളര്‍മതിയെ(35) പൊലീസ് അറസ്റ്റ് ചെയ്തു. മൃതദേഹത്തില്‍ 20ലേറെ വെട്ടുകളുണ്ട് ബോഡിനായ്ക്കന്നൂര്‍ പൊലീസ് പറയുന്നതിങ്ങനെയാണ് ബിഎല്‍ റാം സ്വദേശിയായ രാജന്‍ നേരത്തെ രണ്ട് വിവാഹം കഴിച്ചു എങ്കിലും ബന്ധം ഒഴിവായി നില്‍ക്കുന്ന വ്യക്തിയാണ്. നേരത്തെ വളര്‍മതിയും ബിഎല്‍ റാമിലായിരുന്നു. ഭര്‍ത്താവുമായി ബന്ധം വേര്‍പെടുത്തിയ ശേഷം 2 പെണ്‍മക്കളോടൊപ്പം ബോഡിനായ്ക്കന്നൂരില്‍ ആണ് താമസം.വളര്‍മതിക്ക് ബിഎല്‍ റാമിന് സമീപം ഏലത്തൊട്ടവും വീടും ഉണ്ട്. വളര്‍മതി രാജന്റെ ജീപ്പില്‍ ആണ് കൃഷിയിടത്തിലേക്ക് പോയിരുന്നത്. ഇതോടെ ഇരുവരും തമ്മില്‍ അടുത്തു. ബന്ധം മക്കളുടെ ഭാവിയെ ബാധിക്കും എന്നായപ്പോള്‍ രാജനില്‍ നിന്ന് അകന്നു. ഇത് രാജനെ പ്രകോപിതനാക്കി.
ഫോണില്‍ വിളിച്ച് മോശമായി സംസാരിച്ചിരുന്ന രാജന്‍ വീട്ടില്‍ എത്തിയും പ്രശ്നങ്ങള്‍ ഉണ്ടാക്കി. ഞായറാഴ്ച രാത്രി രാജനെ ബോഡിനായ്ക്കന്നൂരിലെ വീട്ടിലേക്ക് വളര്‍മതി വിളിച്ചു വരുത്തി. നേരത്തെ 2 മക്കളെയും സമീപത്തെ ബന്ധു വീട്ടിലേക്ക് പറഞ്ഞയച്ചു. അര്‍ധരാത്രിയോടെ വീട്ടിലെത്തിയ രാജന്റെ കണ്ണില്‍ മുളക് പൊടി വിതറിയ ശേഷം വളര്‍മതി വാക്കത്തി ഉപയോഗിച്ച് പല തവണ വെട്ടി. രാജന്‍ തല്‍ക്ഷണം മരിച്ചു. വളര്‍മതി തന്നെയാണ് വിവരം പൊലീസിലറിയിച്ചത്.
പൊലീസ് എത്തി രാജന്റെ മൃതദേഹം ഗവ.ആശുപത്രിയിലേക്ക് മാറ്റി. ബോഡിനായ്ക്കന്നൂര്‍ പൊലീസ് വളര്‍മതിയെ കോടതിറിമാന്‍ഡ് ചെയ്തു. രാജന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.
"https://www.facebook.com/Malayalivartha
























