കോവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ താജ്മഹല്‍ ഉള്‍പ്പെടെ രാജ്യത്തെ ചരിത്ര സ്മാരകങ്ങള്‍ എല്ലാം അടച്ചു...

കോവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ താജ്മഹല്‍ ഉള്‍പ്പെടെ രാജ്യത്തെ ചരിത്ര സ്മാരകങ്ങള്‍ എല്ലാം അടച്ചു. ഈ മാസം 31 വരെയാണ് അടച്ചത്. രാജ്യത്ത് സ്‌കൂളുകളും സിനിമ തീയറ്ററുകളും കൊറോണ വ്യാപിക്കുന്നതിനെ തുടര്‍ന്നു അടച്ചിരുന്നു.
അതേസമയം സംസ്ഥാനത്തെ പരീക്ഷകള്‍ മാറ്റില്ലെന്നും ഇവ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് സമയബന്ധിതമായിതന്നെ നടക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കുട്ടികളുടെ ഭാവിയെകരുതിയാണിത്. വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടച്ചുപൂട്ടാനുള്ള കേന്ദ്ര നിര്‍ദേശമുണ്ടെങ്കിലും ഇത് പരീക്ഷകള്‍ക്ക് ബാധകമല്ല. ഇതരസംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് തിരികെയെത്താന്‍ യാത്രാസൗകര്യമൊരുക്കുന്നതിന് സര്‍ക്കാര്‍ ഇടപെടും.
https://www.facebook.com/Malayalivartha
























