ഛത്തീസ്ഗഡില്‍ കുഴി ബോംബ് പൊട്ടിത്തെറിച്ച് ബിഎസ്എഫ് ജവാന് പരിക്ക്, ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെയായിരുന്നു ബോംബ് പൊട്ടിത്തെറിച്ചത്, പ്രദേശത്ത് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി

ഛത്തീസ്ഗഡില്‍ കുഴി ബോംബ് പൊട്ടിത്തെറിച്ച് ബിഎസ്എഫ് ജവാന് പരിക്കേറ്റു . ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെയായിരുന്നു ബോംബ് പൊട്ടിത്തെറിച്ചത്. പരിക്കേറ്റ ജവാന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ ഛത്തീസ്ഗഡിലെ ബസ്തര്‍ മേഖലയില്‍ നിന്നും 13 ബോംബുകള്‍ സുരക്ഷാ സേന നിര്‍വീര്യമാക്കി.
6 പ്രഷര്‍ കുക്കര്‍ ഐഇഡികള്‍ ഉള്‍പ്പെടെയുള്ള ബോംബുകളാണ് സുരക്ഷാ സേന നിര്‍വീര്യമാക്കിയത്. പെട്രോള്‍ ബോംബുകളും പൈപ്പ് ബോംബുകളും ഉള്‍പ്പെടെയുള്ള ബോംബുകളാണ് ബോംബ് സ്‌ക്വാഡ് നശിപ്പിച്ചത്. സംഭവത്തില്‍ പ്രദേശത്ത് തെരച്ചില്‍ പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha
























